കാഞ്ഞിരപ്പള്ളി: വോളി ഫ്രണ്ട്സിന്റെ വോളിബോൾ പരിശീലനത്തിന് ഇത് പത്താം വയസ്.

കാഞ്ഞിരപ്പള്ളി: വോളി ഫ്രണ്ട്സിന്റെ വോളിബോൾ പരിശീലനത്തിന് ഇത് പത്താം വയസ്.

കാഞ്ഞിരപ്പള്ളി : വോളിബോൾ രംഗത്തേക്ക് ദേശീയ താരങ്ങളെ സംഭാവന ചെയ്ത കാഞ്ഞിരപ്പള്ളിക്ക് അഭിമാനമായി മാറി കഴിഞ്ഞ ആദ്യകാല വോളിത്താരങ്ങൾ നേതൃത്വം നൽകുന്ന സംഘടനയാണു് വോളി ഫ്രണ്ട്സ്സ്. .കാഞ്ഞിരപ്പള്ളി പേട്ട ഗവർമെൻറ്റ് ഹൈസ്കൂൾ ഗ്രൗണ്ടിലാണ് കഴിഞ്ഞ പത്തു വർഷമായി എല്ലാ ഏപ്രിൽ മാസവും എഴുപതോളം വിദ്യാർത്ഥികൾക്ക് വോളിബോളിൽ പരിശീലനം നൽകുന്നത്. ഇവർക്കാവശ്യമായ ഭക്ഷണവും യൂണിഫോമും സൗജന്യമായി സംഘടന തന്നെ നൽകും.

ഏഷ്യാഡ് മുൻ താരം പി എസ് അബ്ദുൽ റസാഖ് (റിട്ട. ഡിവൈഎസ്പി), പി എസ് മുഹമ്മദാലി(ടൈറ്റാനിയം ), എം എസ് ബഷീർ മൂക്കിരിക്കാട്ട് (റെയിൽ വേ ), ശശി എബ്രഹാം പറമ്പിൽ, അഡ്വ: ബെന്നി കുന്നത്ത്, റ്റി ജെ കുര്യൻ, എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്.

പേട്ട ഗവർമെൻറ്റ് ഹൈസ്കൂൾ വളപ്പിൽ പവിലിയനും വോളിബോൾ ഗ്രൗണ്ടും ജിംനേഷ്യവും ഇനിയും ഉണ്ടാകേണ്ടതുണ്ട്. ആന്റോ ആൻറ്റണി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച സ്റ്റേഡിയം പണിയിലെ പിഴവു കാരണം നിലംപൊത്തി കിടക്കുകയാണ്. ഇത് പുനരുദ്ധരിക്കുവാൻ അധികാരികൾ ഇനിയും തയ്യാറായിട്ടില്ല.

വോളിബോൾ കോച്ചിങ്ങിന്റെ ഭാഗമായി ബുധനാഴ്ച രാവിലെ ഏഴിന് കൂട്ടയോട്ടം നടക്കും. പേട്ട ഗവർമെൻറ്റ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്നുമാരംഭിക്കുന്ന കൂട്ടയോട്ടം പേട്ട കവല, കുരിശുകവല, പുത്തനങ്ങാടി, ബസ് സ്റ്റാൻഡ് വഴി സ്കൂൾ ഗ്രൗണ്ടിലെത്തും. തുടർന്നു ചേരുന്ന സമ്മേളനം ഡോക്ടർ എൻ ജയരാജ് എംഎൽഎ ഉൽഘാടനം ചെയ്യും സെൻട്രൽ ജമാ അത്ത് പ്രസിഡണ്ട് ഹാജി പി എം അബ്ദുൽ സലാംപാറയ്ക്കൽ മുഖ്യാതിഥിയായിരിക്കും.’ 1970 കാലഘട്ടങ്ങളിലെ താരങ്ങളെ പി എസ് അൻസാരി ആദരിക്കും. പി എസ് മുഹമ്മദാലി ക്യാമ്പ് അവലോകനം നടത്തും.അബ്ദുൽ റസാഖ് അധ്യക്ഷനാകും