കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ വെയ്റ്റിംഗ് ഷെഡ് വേണം, ട്രാഫിക്ക് ലൈറ്റുകൾ പ്രവർത്തനസജ്ജമാക്കണം : കാഞ്ഞിരപ്പള്ളി വികസന സമിതി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റോഡിന്റെ തുടക്കത്തിൽ (പേട്ടകവല ) വെയ്റ്റിംഗ് ഷെഡ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി.
കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റോഡ് നവീകരിച്ചതോടെ നിലവിലുണ്ടായിരുന്ന വെയ്റ്റിംഗ് ഷെഡ് പൊളിച്ചുമാറ്റിയിരുന്നു. ഇതോടെ കുട്ടികൾ അടക്കമുള്ള യാത്രക്കാർ മഴയും വെയിലുമേറ്റ് ബസ് കാത്തുനിൽക്കേണ്ട ഗതികേടിലാണ്. ഇവിടെ ആധുനിക രീതിയിലുള്ള വെയിറ്റിംഗ് ഷെഡ്ഡ് എത്രയും വേഗം നിർമ്മിക്കണമെന്ന് കാഞ്ഞിരപ്പള്ളി വികസന സമിതി യോഗം ആവശ്യപ്പെട്ടു.

ചെയർമാൻ ഇക്ബാൽ ഇല്ലത്തുപറമ്പിൽ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗം എം എ റിബിൻഷാ, വി പി ഷിഹാബുദ്ദീൻ വാളിക്കൽ, വി എസ് സലേഷ് വടക്കേടത്ത്, സജി ലാൽ മാമ്മൂട്ടിൽ, ബി എ നൗഷാദ് ബംഗ്ലാവുപറമ്പിൽ എന്നിവർ സംസാരിച്ചു.

കാഞ്ഞിരപ്പള്ളി പേട്ട കവലയിലെ ട്രാഫിക്ക് ലൈറ്റുകൾ പ്രവർത്തനസജ്ജമാക്കുക, പേട്ട കവലയിലെ പാലത്തിലെ ലൈറ്റുകൾ കത്തിക്കുവാൻ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.