കാഞ്ഞിരപ്പള്ളി ബസ്‌ സ്റ്റാൻഡിൽ മാലിന്യങ്ങൾ നിറഞ്ഞു കൂടുന്നു, ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സ്റ്റാൻഡും മറ്റു പരിസരവും കുട്ടികൾ വൃത്തിയാക്കിയത് വെറുതെയായി ..

കാഞ്ഞിരപ്പള്ളി ബസ്‌ സ്റ്റാൻഡിൽ മാലിന്യങ്ങൾ നിറഞ്ഞു കൂടുന്നു, ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സ്റ്റാൻഡും മറ്റു പരിസരവും കുട്ടികൾ വൃത്തിയാക്കിയത് വെറുതെയായി ..

കാഞ്ഞിരപ്പള്ളി :- കാഞ്ഞിരപ്പള്ളി ബസ്‌ സ്റ്റാൻഡിൽ മാലിന്യങ്ങൾ നിറഞ്ഞു കൂടുന്നു. ബസ്‌ സ്റ്റാൻഡിൽ നിന്നും ടി.വി.എസ്. റോഡിലേക്ക് കേറുന്ന വഴിയിലാണ് മാലിന്യങ്ങൾ നിറഞ്ഞിരിക്കുന്നത്.

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സ്റ്റാൻഡും മറ്റു പരിസരവും കുട്ടികൾ വൃത്തിയാക്കിയിരുന്നു അവിടങ്ങളിൽ തള്ളിയിടുന്ന വെയ്സ്റ്റുകൾ ആണ് ഇപ്പോൾ ഈരാറ്റുപേട്ട ബസ്സുകൾ കിടക്കുന്നതിനു പുറകിൽ തള്ളിയിരിക്കുന്നത്.

പച്ചക്കറി വെയ്സ്റ്റുകളും പഴകിയ ഫ്ലെക്സ് ബോർഡുകളുമൊക്കെ നിറഞ്ഞിരിക്കുന്ന മാലിന്യം യാത്രക്കാർക്കും നാട്ടുക്കാർക്കും ദുരിതമാവുകയാണ്.