രോഗ ഭീതി ഉണര്‍ത്തി സെന്റ് ഡോമിനിക്‌സ് സ്‌കൂള്‍ കവാടത്തിങ്കല്‍ മാലിന്യ കൂമ്പാരം

രോഗ ഭീതി ഉണര്‍ത്തി സെന്റ് ഡോമിനിക്‌സ് സ്‌കൂള്‍ കവാടത്തിങ്കല്‍ മാലിന്യ കൂമ്പാരം

കാഞ്ഞിരപ്പള്ളി: നാടാകെ പനി ഭീതിയില്‍ കഴിയുമ്പോഴാണ് കാഞ്ഞിരപ്പള്ളി ടൗണിലെ മാലിന്യങ്ങളിൽ നല്ലൊരു ഭാഗം ആയിര കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് ഹയര്‍ക്കെന്ററി സ്‌കൂള്‍ കവാടത്തിങ്കല്‍ കൊണ്ടു വന്ന് നിക്ഷേപിക്കുന്നത്. ദു:സഹമായ ദുര്‍ഗന്ധവും, രോഗാണുക്കളുടെ ഉറവിടുമായി ടൗണിന്റെ മധ്യ ഭാഗത്ത് ഇവിടം മാറിയെങ്കിലും ആരോഗ്യ വകുപ്പ് , പഞ്ചായത്ത്, റവന്യൂ വകുപ്പധികൃതരൊന്നും ഇത് അറിഞ്ഞ ഭാവമില്ല

കാഞ്ഞിരപ്പള്ളി സിവില്‍ സ്‌റ്റേഷനില്‍ നിന്നും, പോലീസ് സ്‌റ്റേഷനുകളില്‍നിന്നും പുത്തനങ്ങാടിയിലേക്കും, വൈദ്യൂത ആഫീസിങ്കലേക്കും, ബസ്സ്റ്റാന്‍ഡിങ്കലേക്കുമുള്ള വഴിയോരത്താണ് ഈ വികൃതമായ കാഴ്ച. പഴം, പച്ചക്കറി, മല്‍സ്യ, മാംസം തുടങ്ങിയവയുടെയെല്ലാം അവശിഷ്ടങ്ങള്‍ വ്യാപാരികള്‍ കൊണ്ടു വന്ന് തള്ളാനുള്ള ഉചിതമായ സ്ഥലമായി കണ്ടിരിക്കുന്നത് ആയിര കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാലയ കവാടമാണ്. കടകള്‍ക്ക് ലൈസന്‍സ് എടുക്കുമ്പോളെ സ്വന്തം മാലിന്യങ്ങള്‍ സ്വന്തം ചിലവില്‍ നീക്കം ചെയ്ത് സംസ്‌ക്കരിച്ചുകൊള്ളാമെന്ന സത്യ വാഗ്മൂലം കാറ്റില്‍ പറത്തി വിദ്യാര്‍ഥികളുടെ ജിവന്‍ പന്താടുവാനുള്ള നീക്കമാണ് നടക്കുന്നത്.

ഒന്നാം ക്‌ളാസ്സ് മുതല്‍ 12-ാം ക്‌ളാസ്സ് വരെ പഠിക്കുന്ന കുട്ടികളെ കൂടാതെ സെന്റ് ആന്റണീസ് കോളേജിലെ ആയിരകണക്കിന് വിദ്യാര്‍ഥികള്‍ക്കും വ്യാപാരികളുടെ മാലിന്യ നിക്ഷേപം രോഗ ഭീതിയുണര്‍ത്തുന്നു.തൊട്ടടുത്തുള്ള മറ്റ് വ്യാപാരികള്‍ക്ക് ഇത് എറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.. മാലിന്യ നിഷേപകരെ കയ്യോടെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം .