പൊൻകുന്നം ടൗണിൽ പാതയോരത്ത് അറവുമാലിന്യങ്ങൾ ; ടൗൺ വികസന സമിതിയുടെ പ്രതിഷേധം

പൊൻകുന്നം ടൗണിൽ പാതയോരത്ത് അറവുമാലിന്യങ്ങൾ  ; ടൗൺ വികസന സമിതിയുടെ പ്രതിഷേധം

പൊൻകുന്നം: പൊൻകുന്നം ടൗണിനോട് വളരെ അടുത്തുള്ള അട്ടിക്കവല – പഴയചന്ത റോഡിൽ സാമൂഹികവിരുദ്ധർ പതിവായി പാതിരാത്രിയിൽ അറവുമാലിന്യങ്ങൾ, ഇറച്ചിക്കോഴിക്കടകളിലെ വേസ്റ്റ് മുതലായവ തള്ളുന്നതിൽ ടൗൺ വികസന സമിതിയും ഗോൾഡൻ റസിഡൻസി അസ്സോസിയേഷനും പ്രതിഷേധിച്ചു .

മൂവാറ്റുപുഴ പുനലൂർ- കോട്ടയം കുമളി -പാതകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പൊൻകുന്നം ടൗണിന്റെ തന്നെ ഭാഗമായ അട്ടിക്കവല – പഴയചന്ത റോഡിലാണ് ഇരുട്ടിന്റെ മറവിൽ മാലിന്യം തള്ളുന്നത്.

ചീഞ്ഞളിഞ്ഞ ഇവ പരത്തുന്ന ദുർഗന്ധം പരിസരവാസികളുടെ ജീവിതത്തെത്തന്നെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു.കാക്കകൾകൊത്തിവലിച്ച് മാലിന്യങ്ങൾ കിണറുകളിലും പൊതു സ്ഥലങ്ങളിലും വിതറുന്നത ് ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുന്നു. അറവുമാലിന്യം ആഹരിക്കുന്നതിനായി എത്തുന്നതെരുവുനായ്ക്കളുടെ സാന്നിദ്ധ്യവും കടി പിടിയും കാരണം റോഡിലൂടെയുള്ള സ്വൈര്യ സഞ്ചാരം തന്നെ അസാദ്ധ്യമാകുന്നു .

രണ്ടു ദേശീയപാതകളെ തമ്മിൽ ബന്ധിപ്പിക്കുന്നതും പൊൻകുന്നം ടൗണിന്റെ തന്നെ ഭാഗമായ പഴയചന്ത അട്ടിക്കൽകവല റോഡ് അനേകം കാൽനടയാത്രക്കാരുടെ ആശ്രയമാണ് .ഈറോഡിൽ മൂക്കുപൊത്തിയല്ലാതെ യാത്ര സാദ്ധ്യമല്ല. രാത്രി കാലങ്ങളിൽ സാമൂഹ്യ വിരുദ്ധരും മദ്യപസംഘങ്ങളും ഇവിടെ സ്വൈര്യ വിഹാരം നടത്തുന്നു. ഈ സാഹചര്യത്തിൽ പൊൻകുന്നം പോലീസിന്റെ നൈറ്റ് പെട്രോളിങ്ങ് ഈ മേഖലയിൽ ശക്തമാക്കണമെന്ന് ടൗൺ വികസന സമിതിയും ഗോൾഡൻ റസിഡൻസി അസ്സോസിയേഷനും ആവശ്യപ്പെട്ടു.