ജലവിതരണ കുഴൽ‍ പൊട്ടി വെള്ളമൊഴുകി റോഡ് തകർ‍ന്നു

ജലവിതരണ കുഴൽ‍ പൊട്ടി വെള്ളമൊഴുകി റോഡ് തകർ‍ന്നു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കരിമ്പുകയം ജലവിതരണ പദ്ധതിയുടെ പൈപ്പ് ലൈന്‍ പൊട്ടി കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റോഡിലെ കോവിൽ‍കടവ് റോഡ് ജങ്ഷൻ‍ തകർ‍ന്നു.

ഇന്നലെ ഉച്ചയോടെയാണ് സംഭവം.കരിമ്പുകയം ജലവിതരണ പദ്ധതിക്കു വേണ്ടി പുതുതായി വലിച്ച പൈപ്പ് ലൈനിലൂടെ വെള്ളം കടത്തി വിട്ടതോടെയാണ് പൈപ്പ് ലൈൻ‍ പൊട്ടിയത്. വെള്ളം ഉയരത്തിൽ‍ ഒഴുകിയതോടെ കെ. ഇ. റോഡിൽ‍ വാഹന ഗതാഗതം തടസപ്പെട്ടു. പാതയിൽ‍ വലിയ കുഴികൾ ഉണ്ടായി. റോഡിന്റെ അടിയിലൂടെ കടന്നുപോകുന്ന പൈപ്പ് ലൈനാണ് സമ്മർ‍ദ്ദത്തെ തുടർ‍ന്ന് പൊട്ടി തകർ‍ന്നത്.