ടൗണിൽ പൈപ്പ് ലൈന്‍ പൊട്ടി ; വെള്ളപ്പാച്ചിലിൽ റോഡ് തകര്‍ന്നു

ടൗണിൽ പൈപ്പ് ലൈന്‍ പൊട്ടി ;  വെള്ളപ്പാച്ചിലിൽ റോഡ് തകര്‍ന്നു

കാഞ്ഞിരപ്പള്ളി ടൗണിലെ പൈപ്പ് ലൈന്‍ പൊട്ടി ; വെള്ളപ്പാച്ചിലിൽ റോഡ് തകര്‍ന്നു

കാഞ്ഞിരപ്പള്ളി: കേരള വാട്ടര്‍ അതോറിട്ടിയുടെ പൈപ്പ് ലൈന്‍ പൊട്ടി വെള്ളമൊഴുകി കാഞ്ഞിരപ്പള്ളി ടൗണിലെ റോഡ് തകര്‍ന്നു. കരിമ്പുകയം ജലവിതരണ പദ്ധതിയുടെ ഭാഗമായി ദേശീയപാത 183 ലൂടെ വലിച്ചിട്ടുള്ള മെയിന്‍ പൈപ്പ് ലൈനാണ് പൊട്ടിയത്.

പരിശോധനയുടെ ഭാഗമായി പനച്ചേപ്പള്ളിയില്‍ സ്ഥാപിച്ചിട്ടുള്ള ഓവര്‍ ഹെഡ് ടാങ്കില്‍ നിന്നും വെള്ളം തുറന്നു വിട്ടതോടെയാണ് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടു കൂടി പൈപ്പ് പൊട്ടി തകര്‍ന്നത്. വെള്ളം കുത്തിയൊലിച്ച് പൊങ്ങിയതോടെ ദേശീയ പാത വിണ്ടും തകര്‍ന്നു.പേട്ട കവലയ്ക്കു സമീപം ജി ഗോല്‍ഡ് ജംഗ്ഷനിലായിരുന്നു സംഭവം. വാല്‍വ് പൂട്ടിയെങ്കിലും അരമണിക്കൂറിലേറെ റോഡിലൂടെ വെള്ളമെഴുകി.

കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിലെ കോവില്‍ കടവിലും കാഞ്ഞിരപ്പള്ളി തമ്പലക്കാട് പാലാ റോഡിലെ കടമപ്പുഴ ആശുപത്രി ജംഗ്ഷനിലും നേരത്തെ ഇതു പോലെ പൈപ്പ് ലൈന്‍ പൊട്ടി റോഡ് തകര്‍ന്നിരുന്നു. പൈപ്പിന്റെ ഗുണനിലവാര കുറവാണ് ഇത് പൊട്ടി തകരാന്‍ കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു.