വീടുകളിലും സ്ഥാപനങ്ങളിലും സെക്യൂരിറ്റി ക്യാമറ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക , നിങ്ങൾ ചതിക്കപെട്ടേക്കാം..

വീടുകളിലും സ്ഥാപനങ്ങളിലും സെക്യൂരിറ്റി ക്യാമറ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക , നിങ്ങൾ ചതിക്കപെട്ടേക്കാം..

കാഞ്ഞിരപ്പള്ളിയിൽ വീടുകളിലും സ്ഥാപനങ്ങളിലും ക്യാമറ വയ്ക്കുന്നവരുടെ എണ്ണം നാൾ തോറും കൂടി വരുന്നുണ്ട് . ഈ അടുത്ത കാലത്ത് കാഞ്ഞിരപ്പള്ളിയിൽ ആക്രികടയിൽ കയറിയ കള്ളനെ ക്യാമറയിൽ നിന്നും പിടിച്ചതോടെ ഇത്തരം ക്യാമറകൾ കൂടുതൽ പ്രചാരത്തിൽ ആയി. എന്നാൽ ഇത്തരം ക്യാമറകൾ ചിലപ്പോൾ ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യാറുണ്ട് .

വീടുകളിലും സ്ഥാപനങ്ങളിലും കൂടുതൽ സുരക്ഷ കൊടുക്കുവാൻ വേണ്ടിയാണു സെക്യൂരിറ്റി ക്യാമറ യും CCTV യും സ്ഥാപിക്കുന്നത് . കള്ളന്മാരുടെ ആക്രമണത്തിൽ നിന്നും രക്ഷേ നേടുന്നതിനും, അതുപോലെ വേണ്ടപെട്ടവേരെയും വീടും പരിസരവും ഇപ്പോഴും കണ്ടു കൊണ്ടിരിക്കുന്നതിനും വേണ്ടി സെക്യൂരിറ്റി ക്യാമറ സ്ഥാപിച്ചു , അതിൽ നിന്നും വീഡിയോ നിരന്തരം ഇന്റർനെറ്റ്‌ ഇൽ കൂടി ട്രാൻസ്മിറ്റ്‌ ചെയ്തു കമ്പ്യൂട്ടർറിലും മൊബൈലിലും കാണുന്നവർ ധാരാളം ഉണ്ട് .

എന്നാൽ നാം സ്വകാര്യമായി കാണുന്ന നമ്മുടെ ഈ സ്വകാര്യ രംഗങ്ങൾ നമ്മെ കൂടാതെ പല കള്ളന്മാരും കാണുന്നുണ്ട് എന്ന കാര്യം ആരും അറിയാറില്ല . ബ്രിട്ടനിൽ അടുത്ത കാലത്ത് ചില ഹാക്കർമാർ തങ്ങൾ ചോർത്തിയെടുത്ത സ്വകാര്യ രംഗങ്ങൾ ലൈവ് ആയി ഇന്റർനെറ്റിൽ കാണിച്ചപ്പോൾ ജനങ്ങള് ഞെട്ടിത്തരിച്ചു …

ഇത് എങ്ങനെയനാണെന്ന് സംഭവിച്ചത് എന്ന് അറിയേണ്ടേ ?

camera 2നാം വാങ്ങുന്ന ക്യാമറകൾക്ക് അത് ഉണ്ടാക്കിയ കന്പനി കൊടുത്തിരിക്കുന്ന പാസ്സ്‌വേർഡ്‌ ഉണ്ടായിരിക്കും. അത് മിക്കവാറും ഒരേ പോലെ ഉള്ളതും ഹാക്കർമാർക്ക് എളുപ്പം കണ്ടു പിടിക്കുവാൻ സാധിക്കുന്നതും ആണ് . ഈ ക്യാമറയെ നമ്മുടെ മൊബൈൽ ഫോണുമായി കണക്ട് ചെയുന്പോൾ ഒരു IP അഡ്രസ്‌ ഉണ്ടാക്കുന്നു . ഈ അഡ്രസ്‌ മൊബൈൽ ഫോണിൽ നിന്നും WiFI ഉപയോഗിക്കുന്ന സമയത്ത് ഹാക്കർമാർക്ക് എളുപ്പം കണ്ടെത്തുവാൻ സാധിക്കും . അതിലൂടെ അവർ നമ്മുടെ ക്യാമറ കണ്ടെത്തുന്നു . പിന്നീടു കാര്യങ്ങൾ എളുപ്പമായി ..

എളുപ്പത്തിൽ കണ്ടുപിടിക്കാവുന്ന ഈ പാസ്സ്‌വേർഡ്‌ ഹാക്കർമാർ തങ്ങളുടെ കമ്പ്യൂട്ടർ ഉപയോഗിച്ചു നിമിഷങ്ങൾക്കകം കണ്ടെത്തുന്നു … പിന്നീടു നമ്മുടെ വീട്ടിലെ സ്വകാര്യ രംഗങ്ങൾ അവരുടെ കമ്പ്യൂട്ടർറിൽ ഭംഗിയായി കാണുന്നതിനു സാധിക്കും .. നാം എപ്പോഴൊക്കെയാണ് വീട്ടിൽ നിന്നും പുറത്തു പോകുന്നത്, വീട്ടിൽ ആരൊക്കെയുണ്ട്, എന്തൊക്കെ ചെയ്യുന്നു മുതലായ കാര്യങ്ങൾ കണ്ടുപിടിച്ചു മോഷണം നടത്തുവാൻ കള്ളന്മാർക്ക് എളുപ്പത്തിൽ സാധിക്കും .

ഈ ക്യാമറ ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗത്തിനും ഇങ്ങനെ ഒരു പാസ്സ്‌വേർഡ്‌ ഉണ്ടെന്ന കാര്യം അറിയില്ല . അത് ഉപയോഗിക്കുന്നയൾക്ക് സ്വയം തിരുത്തി മാറ്റുവാൻ പറ്റുന്നതനെന്നും അറിയില്ല.

ഇങ്ങനെ കബളിക്കപെടാതെ ഇരിക്കണം എങ്കിൽ ആദ്യമായി ചെയ്യേണ്ടത് നിങ്ങൾ ഉപയോഗിക്കുന്ന ക്യാമറയുടെ പാസ്സ്‌വേർഡ്‌ മാറ്റുവാൻ പറ്റുന്നതാണോ എന്ന് കണ്ടുപിടിക്കണം. അതിനു അത് സ്ഥാപിച്ച ആളോട് ചോദിക്കുക്ക . അയാൾക്ക്‌ അറിയില്ല എങ്കിൽ ആ ക്യാമറ ഉണ്ടാക്കിയ കന്പനിയുമായി ബന്ധപെട്ടു പാസ്സ്‌വേർഡ്‌ മാറ്റുവാൻ പറ്റുന്ന തരത്തിൽ ഉള്ളതാണോ എന്ന് അറിയുക . മാറ്റുവാൻ പറ്റാത്തത് ആണെങ്കിൽ വേറെ ക്യാമറ മാറ്റി വാങ്ങുന്നതാണ് ഉത്തമം.

ഇനി പാസ്സ്‌വേർഡ്‌ മാറ്റുവാൻ പറ്റുന്നത്നെങ്കിൽ എങ്ങനെയാണു പസ്സോവോര്ദ് മാറ്റുന്നത് എന്ന് കണ്ടുപിടിക്കുക . എന്നിട്ട് ക്യാമറയുടെ കംബനി പാസ്സ്‌വേർഡ്‌ കണ്ടുപിടിച്ചു അതിനെ മാറ്റി ആർക്കും എളുപ്പം കണ്ടു പിടിക്കുവാൻ സാധിക്കാത്ത തരത്തിൽ ഉള്ള മറ്റൊരു പാസ്സ്‌വേർഡ്‌ ആയി മാറ്റുക . . കൂടാതെ പാസ്സ്‌വേർഡ്‌ ഇടയ്ക്കിടയ്ക്ക് മാറ്റുകയും വേണം . കൂടാതെ മൊബൈൽ ഫോണ്‍ പബ്ലിക്‌ WiFI ആയി ഉപയോഗിക്കാതെ സൂക്ഷിക്കുക …

ഇങ്ങനെ ചെയ്താൽ നമ്മുടെ സ്വകാര്യ നിമിഷങ്ങൾ മറ്റുള്ളവർ കണ്ടുപിടിക്കാതെയിരിക്കും … അല്ലെങ്കിൽ പണനഷ്ട്ടവും , മാനഹാനിയും ഫലം…