കൂവപ്പള്ളിയിൽ പെ​രു​ന്തേ​നീ​ച്ച​യു​ടെ ആക്രമണം ; അഞ്ചുപേർക്ക് പ​രി​ക്ക്

കൂവപ്പള്ളിയിൽ പെ​രു​ന്തേ​നീ​ച്ച​യു​ടെ ആക്രമണം ; അഞ്ചുപേർക്ക് പ​രി​ക്ക്

കൂവപ്പള്ളി: കൂവപ്പള്ളിയിൽ റബ്ബർ തോട്ടത്തിൽ കൂടു കെട്ടിയിരുന്ന പെ​രു​ന്തേ​നീ​ച്ച​കൾ കൂടിളകി കൂ​ട്ട​മാ​യി എ​ത്തി പരിസരത്തുള്ളവരെ ആക്രമിച്ചു . അഞ്ചുപേർക്ക്‌ പരിക്കേറ്റു. ഇവരിൽ രണ്ടുപേർക്കു സാരമായ പരിക്കുണ്ട് .

കൂ​വ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ കാ​ന്താ​രി​യി​ല്‍ ഡൊ​മി​നി​ക് (55), ക​റി​പ്ലാ​ക്ക​ല്‍ ജോ​സു​കു​ട്ടി (22), കാ​ന്താ​രി​യി​ല്‍ എ​ബി​യു​ടെ ഭാ​ര്യ സീ​ന, പ​ന്ത​ലാ​നി​യി​ല്‍ ടോ​മി, മു​ട്ട​ത്ത് സി​ബി​യു​ടെ മ​ക​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പെ​രു​ന്തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ​ത്.

കാ​ന്താ​രി​യി​ല്‍ ഡൊ​മി​നി​ക്കി​നെ​യും, ജോ​സു​കു​ട്ടി​യെ​യും താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആദ്യം കുത്തേറ്റപ്പോൾ ഡൊ​മി​നി​ക്ക് ഓടി വീട്ടിൽ കയറി ഒളിക്കുവാൻ ശ്രമിച്ചെങ്കിലും ഈച്ചകൾ പിന്തുടർന്ന് കുത്തുകയായിരുന്നു. മു​ട്ട​ത്ത് സി​ബി​യു​ടെ മ​ക​ന്‍ സൈക്കിളിൽ പോകുന്ന വഴിയ്ക്കാണ് ഈച്ചകൾ ആക്രമിച്ചത്. തുടർന്ന് സൈക്കിൾ ഉപേക്ഷിച്ചു ഓടി രക്ഷെപ്പടുകയായിരുന്നു .

വഴിയരികിൽ ഒരു സൈക്കിൾ അനാഥമായി കിടക്കുന്നതു കണ്ടു അന്വേഷയ്ക്കുവാൻ ഇറങ്ങി ചെന്നപ്പോഴാണ് പ​ന്ത​ലാ​നി​യി​ല്‍ ടോ​മി ഈച്ചയുടെ കുത്തേറ്റു പിടയുന്നവരെ കണ്ടത്. അവരെ രക്ഷിക്കുവാൻ റ ശ്രമിച്ച ടോമിയ്ക്കും ഈച്ചയുടെ കുത്തുകൾ കിട്ടി.

പ​രു​ന്തി​ന്‍റെ ആ​ക്ര​മ​ണം​മൂ​ല​മാ​ണ് ഈ​ച്ച​ക​ള്‍ ഇ​ള​കി​യ​തെ​ന്നു കരുതപ്പെടുന്നു .