കാട് തെളിക്കുന്നതിനിടെ കടന്നൽ കുത്തേറ്റു വയോധിക മരണപ്പെട്ടു

കാട് തെളിക്കുന്നതിനിടെ കടന്നൽ കുത്തേറ്റു വയോധിക  മരണപ്പെട്ടു


എരുമേലി : കനകപ്പലം സ്വദേശിനി വയോധിക വെച്ചൂച്ചിറയിൽ കാട് തെളിക്കൽ ജോലിക്കിടയിൽ കടന്നൽ കുത്തേറ്റു മരിച്ചു… ആശുപത്രിയിൽ എത്തിക്കാൻ ടാക്സി ഡ്രൈവർമാരെ വിളിച്ചിട്ടും കൊറോണ ഭീതിയിൽ ആരും തയ്യാറായില്ലെന്ന് ആക്ഷേപം.. ഒടുവിൽ ആംബുലൻസ് എത്തിച്ച് ആശുപത്രിയിൽ കൊണ്ടുവന്നപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.

എരുമേലി കനകപ്പലം രാജീവ് ഭവനിൽ ആലയിൽപടിഞ്ഞാറേതിൽ ശാന്തമ്മ (67) ആണ് ഇന്ന് രാവിലെ മരിച്ചത് . വെച്ചൂച്ചിറ പ്ലാവേലിനിരവ് പെരുന്തേനരുവിയിലുള്ള ഇരുമേടയിൽ ഇ ജെ മത്തായിയുടെ (തങ്കച്ചന്റെ )തോട്ടത്തിൽ കാട് തെളിക്കുന്നതിനിടെയാണ് കടന്നലിന്റെ ആക്രമണം ഉണ്ടായത്. വെച്ചൂച്ചിറ ബി എം സി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കടന്നലോ കുളവിയോ ആകാം ആക്രമിച്ചതെന്ന് കരുതുന്നു. മുഖത്ത് നെറ്റിയിലാണ് പ്രധാമായും കുത്തേറ്റത്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശാന്തമ്മ ഉൾപ്പെടെ രണ്ട് പേരാണ് കാട് തെളിക്കൽ ജോലിക്കുണ്ടായിരുന്നത്. വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് മരണപ്പെട്ട ശാന്തമ്മ കൂലിപ്പണിയെടുത്താണ് ഉപജീവനം തേടിയിരുന്നത്. മക്കൾ – സുനി, പരേതയായ മിനി.