നാടിനെ വിറപ്പിച്ച പെരുംതേനീച്ചകൂട്ടം ദേശീയപാതയോരത്ത്.. നാട്ടുകാർ ഭീതിയിൽ ( വീഡിയോ )

നാടിനെ വിറപ്പിച്ച പെരുംതേനീച്ചകൂട്ടം ദേശീയപാതയോരത്ത്.. നാട്ടുകാർ ഭീതിയിൽ ( വീഡിയോ )

നാടിനെ വിറപ്പിച്ച പെരുംതേനീച്ചകൂട്ടം കാഞ്ഞിരപ്പള്ളി ഇരുപത്തി ആറാം മൈലിൽ ദേശീയപാതയോരത്ത് വന്മരത്തിന്റെ ശാഖയിൽ.. അസാമാന്യ വലുപ്പമുള്ള പെരുംതേനീച്ചകൂട്ടത്തെ കണ്ടു ഭയന്ന് വിറച്ചു നാട്ടുകാർ .. ഈച്ചകൾ ഇളകിയാൽ വൻ അപകടം. കാഞ്ഞിരപ്പള്ളി ആൽഫിൻ പബ്ലിക് സ്‌കൂളിന്റെ ഗേറ്റിന്റെ വളരെ അടുത്താണ് അപകടകാരികളായ ഈച്ചകൾ കൂടിയിരിക്കുന്നത്.. അധികാരികൾ അടിയന്തിരമായി ഇടപെട്ടില്ലെങ്കിൽ വൻദുരന്തം സംഭവിച്ചേക്കാം.. റോഡിൽ അപകടമുന്നറിയിപ്പുകൾ സ്ഥാപിക്കേണ്ടത് അത്യാവശ്യം .. പരിഹാരം വനംവകുപ്പ് ഇടപെട്ടാൽ മാത്രം.. ( വീഡിയോ കാണുക )

നാടിനെ വിറപ്പിച്ച പെരുംതേനീച്ചകൂട്ടം ദേശീയപാതയോരത്ത്.. നാട്ടുക…

നാടിനെ വിറപ്പിച്ച പെരുംതേനീച്ചകൂട്ടം ദേശീയപാതയോരത്ത്.. നാട്ടുകാർ ഭീതിയിൽ ( വീഡിയോ )കാഞ്ഞിരപ്പള്ളി : നാടിനെ വിറപ്പിച്ച പെരുംതേനീച്ചകൂട്ടം കാഞ്ഞിരപ്പള്ളി ഇരുപത്തി ആറാം മൈലിൽ ദേശീയപാതയോരത്ത് വന്മരത്തിന്റെ ശാഖയിൽ.. അസാമാന്യ വലുപ്പമുള്ള പെരുംതേനീച്ചകൂട്ടത്തെ കണ്ടു ഭയന്ന് വിറച്ചു നാട്ടുകാർ .. ഈച്ചകൾ ഇളകിയാൽ വൻ അപകടം. കാഞ്ഞിരപ്പള്ളി ആൽഫിൻ പബ്ലിക് സ്‌കൂളിന്റെ ഗേറ്റിന്റെ വളരെ അടുത്താണ് അപകടകാരികളായ ഈച്ചകൾ കൂടിയിരിക്കുന്നത്.. അധികാരികൾ അടിയന്തിരമായി ഇടപെട്ടില്ലെങ്കിൽ വൻദുരന്തം സംഭവിച്ചേക്കാം.. റോഡിൽ അപകടമുന്നറിയിപ്പുകൾ സ്ഥാപിക്കേണ്ടത് അത്യാവശ്യം .. പരിഹാരം വനംവകുപ്പ് ഇടപെട്ടാൽ മാത്രം.. ( വീഡിയോ കാണുക )

Posted by Kanjirappally News on Tuesday, November 14, 2017

കാഞ്ഞിരപ്പള്ളി : ഇന്നലെ ഇരുപത്തി ആറാം മൈലിൽ നടന്ന പെരുംതേനീച്ചകൂട്ടത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റു ആശുപത്രിയിലായത് പത്തുപേർ. വഴിയാത്രക്കാരെയും, നാട്ടുകാരെയും, അപകടത്തിൽ പെട്ടവരെയുമെല്ലാം വളഞ്ഞിട്ടു കുത്തി കലിയിളകിയ പെരുംതേനീച്ചകൂട്ടം ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചു.

കടന്നൽ കൂട്ടമാണ് ആക്രമിച്ചത് എന്നാണ് കരുതിയിരുന്നത്. എന്നാൽ രാവിലെ ആക്രമണം നടന്ന പരിസരം നാട്ടുകാർ പരിശോധിച്ചപ്പോഴാണ് റോഡികിൽ നിൽക്കുന്ന വന്മരത്തിന്റെ കൊമ്പിൽ തൂങ്ങിക്കിടക്കുന്ന വൻ പെരുംതേനീച്ചകൂട്ടത്ത കണ്ടത്. അതോടെ കടന്നൽ അല്ല വില്ലന്മാർ പെരുംതേനീച്ചകളാണ് എന്ന് മനസ്സിലായത്. അസാമാന്യ വലുപ്പത്തിലുള്ള കൂടാണ് കാണുവാൻ സാധിച്ചത്.

ദേശീയപാതയിലേക്കു ചാഞ്ഞു നിൽക്കുന്ന മരത്തിന്റെ കൊമ്പിലാണ് തേനീച്ചകൾ കൂടു കൂട്ടിയിരിക്കുന്നത്. അത് കണ്ടതോടെ നാട്ടുകാർ ഭീതിയിലാണ്, ഏതു നിമിഷവും ആ വൻ കൂട്ടം ഇളകി പറന്നതു വീണ്ടും ആക്രമണം നടത്തിയേക്കും എന്ന ഭീതിയിലാണ് നാട്ടുകാർ.

ആൽഫിൻ പബ്ലിക് സ്‌കൂളിന്റെ ഗേറ്റിന്റെ വളരെ അടുത്താണ് പെരുംതേനീച്ചകൾ കൂടു കൂടിയിരിക്കുന്ന സ്ഥലം. സ്‌കൂളിൽ നിന്നും കുട്ടികൾ കടന്നുപോകുന്നത് ആ മരത്തിന്റെ അടിയിലൂടെയാണ് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

ഇരുപത്തിയാറാം മൈലിലെ പൊതുപ്രവർത്തകനായ ഷാജി ചായത്തിലും, സലിം മുക്കാലിയും രാവിലെ ആൽഫിൻ സ്‌കൂളിലും, പാറത്തോട് പഞ്ചായത്തു ഓഫീസിലും കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലും വിവരം അറിയിച്ചിരുന്നു.

അടിയന്തിരമായി അധികാരികൾ ഇടപെട്ടു അപകടകാരികളായ പെരുംതേനീച്ചകളെ അവിടെനിന്നും തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വന്യജീവികളുടെ വിഭാഗത്തിൽ പെടുന്നതിനാൽ വനം വകുപ്പ് ഇടപെട്ടാൽ മാത്രമേ കാര്യങ്ങൾ മുൻപോട്ടു പോവുകയുള്ളു എന്നതാണ് സ്ഥിതി.

കാഞ്ഞിരപ്പള്ളി ഇരുപത്തി ആറാം മൈലിൽ ദുരന്തം തലയ്ക്കു മുകളിൽ ..