പനമറ്റം സ്‌കൂളിന്റെ മുകളിൽ പെരുന്തേനീച്ചകൾ കൂടുകൂട്ടി ; ഭീതിയോടെ വിദ്യാർഥികളും നാട്ടുകാരും

പനമറ്റം  സ്‌കൂളിന്റെ മുകളിൽ പെരുന്തേനീച്ചകൾ കൂടുകൂട്ടി ; ഭീതിയോടെ  വിദ്യാർഥികളും നാട്ടുകാരും

perumtheneecha-പൊൻകുന്നം ∙ പനമറ്റം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ കൂടുകൂട്ടിയിരിക്കുന്ന പെരുന്തേനീച്ചകൾ വിദ്യാർഥികൾക്കും നാട്ടുകാർക്കും ഭീഷണിയായി.

സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് പെരുന്തേനിച്ചക്കൂട്ടം കൂട് കൂട്ടിയിരിക്കുന്നത്. ആയിരത്തിലേറെ വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്.

നിരവധിതവണ കൂട് നശിപ്പിക്കുന്നതിന് നാട്ടുകാരും പിടിഎയും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മുന്നിട്ടിറങ്ങിയവരെല്ലാം തേനീച്ചയുടെ ആക്രമണത്തെ ഭയന്ന് പിന്‍മാറി. ഒന്ന് രണ്ട് ആളുകളെ തേനീച്ചകള്‍ ആക്രമിച്ചതോടെ നാട്ടുകാര്‍ ശ്രമം പൂര്‍ണ്ണമായും ഉപേക്ഷിച്ചു.

പിടിഎയുടെ നേതൃത്വത്തിൽ സ്‌കൂൾ അധികൃതർ ഫയർഫോഴ്‌സ്, ഫോറസ്‌റ്റ് ഉൾപ്പെടെയുള്ള അധികൃതർക്കു പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല.

പനമറ്റം സ്‌കൂളിന്റെ മുകളിൽ പെരുന്തേനീച്ചകൾ കൂടുകൂട്ടി ; ഭീതിയോടെ വിദ്യാർഥികളും നാട്ടുകാരും