ദേശീയ പാതയിൽ പെ​രും​തേ​നീ​ച്ച ഭീഷണി.

ദേശീയ പാതയിൽ പെ​രും​തേ​നീ​ച്ച ഭീഷണി.

മു​ണ്ട​ക്ക​യം: ദേശീയ പാതയിൽ ​രു​തും​മൂ​ടി​നും കൊ​ടികു​ത്തി​ക്കും മ​ധ്യേ പാ​ത​യോ​ര​ത്തെ വന്മരത്തിൽ കൂടുകൂട്ടിയിരിക്കുന്ന പെ​രും​തേ​നീ​ച്ച കൂട്ടങ്ങൾ യാത്രക്കാർക്കും സമീപവാസികൾക്കും ഭീഷണിയാണ്. റോഡരികിൽ നിൽക്കുന്ന വെ​ള്ളി​ലാ​വ് മ​ര​ത്തിൽ പ​ന്ത്ര​ണ്ടോ​ളം പെ​രും​തേ​നീ​ച്ച കൂടുകളാണ് ഉള്ളത്. അതുവഴി സഞ്ചരിക്കുന്ന യാത്രക്കാർക്ക് നിരവധി തവണ ഇവയുടെ ആക്രമണം ഏറ്റിട്ടുണ്ട്. കാക്കയോ പരുന്തോ ഇവയുടെ കൂടിളക്കുമ്പോളാണ് അവ ആക്രമണകാരികൾ ആവുന്നത്. വർഷ​ങ്ങ​ൾ​ക്ക് മു​ന്പ് തേ​നീ​ച്ച​ക​ളു​ടെ കു​ത്തേ​റ്റ് പ്ര​ദേ​ശ​വാ​സി​യാ​യ ഒ​രാ​ൾ മ​രി​ച്ച സം​ഭ​വ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

വ​ർ​ഷ​ങ്ങ​ളാ​യി മ​ര​ത്തി​ൽ കൂ​ടു​കൂ​ട്ടി​യ പെ​രും​തേ​നീ​ച്ച​ക​ൾ നി​ര​വ​ധി ത​വ​ണ ആ​ക്ര​മ​ണ​കാ​രി​ക​ൾ ആ​യി​ട്ടു​ണ്ട്. കാ​ക്ക​യും പ​രു​ന്തു​മാ​ണ് തേ​നീ​ച്ച​ക​ളു​ടെ പ്ര​ധാ​ന ശ​ത്രു​ക്ക​ൾ. ഇ​വ തേ​നീ​ച്ച​ക്കോ​ള​നി​ക​ളി​ൽ കൊ​ത്തി​ക്ക​ഴി​ഞ്ഞാ​ൽ ഈ ​വ​ഴി സ​ഞ്ച​രി​ക്കു​ന്ന​വ​ർ​ക്കെ​ല്ലാം ഇ​വ​യു​ടെ കു​ത്ത് ഉ​റ​പ്പാ​ണെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് തേ​ൻ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി ആ​ളു​ക​ൾ ഇ​വി​ടെ എ​ത്താ​റു​ണ്ടാ​യി​രു​ന്നു. ഇ​തു മൂ​ലം തേ​നീ​ച്ച കോ​ള​നി​ക​ൾ വ​ർ​ധി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ, ക​ഴി​ഞ്ഞ കു​റേ നാ​ളു​ക​ളാ​യി ആ​ളു​ക​ൾ തേ​ൻ ശേ​ഖ​രി​ക്കാ​ൻ എ​ത്താ​റി​ല്ല. ഇ​ത് തേ​നീ​ച്ച കോ​ള​നി​ക​ൾ പെ​രു​കു​വാ​ൻ കാ​ര​ണ​മാ​യി.
വെ​ള്ളി​ല​വ് മ​ര​ത്തി​ന്‍റെ ഉ​യ​ര​വും ഇ​തി​ൽ ക​യ​റു​വാ​നു​ള്ള ബു​ദ്ധി​മു​ട്ടും തേ​ൻ ശേ​ഖ​രി​ക്കു​ന്ന​തി​ൽ നി​ന്ന് ആ​ളു​ക​ൾ പി​ൻ​മാ​റു​ന്ന​തി​ന് കാ​ര​ണ​മാ​യി. ചൂ​ട് കൂ​ടു​ന്ന​തും പെ​രും​തേ​നീ​ച്ച​ക​ളെ ആ​ക്ര​മ​ണ​കാ​രി​ക​ൾ ആ​ക്കും. അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നും ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.