വീണ്ടും കോരുത്തോട്ടിൽ കാട്ടാന ആക്രമണം ; അഞ്ചുപേർ പരുക്കേറ്റു ആശുപത്രിയിൽ…

വീണ്ടും കോരുത്തോട്ടിൽ  കാട്ടാന ആക്രമണം ; അഞ്ചുപേർ പരുക്കേറ്റു ആശുപത്രിയിൽ…

മുണ്ടക്കയം: കോരുത്തോട് മുക്കുഴി വനത്തിൽ ഏതാനും ദിവസങ്ങൾക്കു മുൻപ് കാട്ടാന ശബരിമല തീർത്ഥാടകനെ ആക്രമിച്ചു കൊലപ്പെടുത്തിയ സ്ഥലത്തിനോട് അടുത്തുള്ള സ്ഥലത്തുവച്ചു വീണ്ടും കാട്ടാന ആക്രമണം ഉണ്ടായി. ശബരിമല തീർത്ഥാടകരെയാണ് ഇത്തവണയും ആക്രമിച്ചത് . ആക്രമണത്തിൽ പരിക്കേറ്റ അഞ്ചു പേരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാത്രി ഏഴു മണിയോടു കൂടി കോരുത്തോട് മുക്കുഴി വനത്തിൽ വെച്ചാണ് സംഭവം.
വിജയവാഡാ സ്വദേശികളായ തിരുപ്പതി റാവു (33), പൊൻട്രി സ്വാമി (33), മംഗലാപുരം സ്വദേശികളായ ഗണപതി (51), നവീൺ കുമാർ (25) മധുസൂദനൻ (32) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ശബരിമല ദർശനത്തിനായി വനത്തിനുള്ളിലെ കാനനപാതവഴി പോകുമ്പോഴായിരുന്നു സംഭവം.