കോരുത്തോട്ടിൽ ശബരിമല തീർത്ഥാടകനെ കാട്ടാന ചവിട്ടികൊന്നു

കോരുത്തോട്ടിൽ  ശബരിമല തീർത്ഥാടകനെ കാട്ടാന  ചവിട്ടികൊന്നു

കോരുത്തോട്ടിൽ ശബരിമല തീർത്ഥാടകനെ കാട്ടാന ചവിട്ടികൊന്നു


മുണ്ടക്കയം : വനപ്രദേശത്ത്, പരമ്പരാഗത ശബരിമല തീർത്ഥാടക പാതയോരത്ത് വിരിവെച്ചു കിടന്നുറങ്ങിയിരുന്ന തീർത്ഥാടകരെ പുലർച്ചെ നാലരയോടെ കാട്ടാനക്കൂട്ടം ആക്രമിച്ചു. ഒരാൾ കാട്ടാനയുടെ ചവിട്ടേറ്റ് ദാരുണമായി മരണമടഞ്ഞു . കോയമ്പത്തൂർ സുബ്രമണ്യപാളയം സ്വദേശി ബദിരപ്പൻ (58 ) ആണ് മരണപ്പെട്ടത് .

കോരുത്തോട് മുക്കുഴിക്കു സമീപത്തുള്ള വെള്ളാരംചെറ്റ, പുക്കുറ്റി താവളത്തിൽ വനപ്രദേശത്തു വച്ചാണ് ദാരുണ സംഭവം ഉണ്ടായത് . മറ്റു സംഘങ്ങളോടോപ്പം എത്തിയ ബദിരപ്പൻ സുഹൃത്തായ ജഗദീഷിനോടൊപ്പം രാത്രിയിൽ വിരി വച്ച് കിടക്കവേ വെളുപ്പിന് നാലരയോടെ കാട്ടാനകൂട്ടം ആക്രമിക്കുകയായിരുന്നു. ആനകൾ വരുന്നതു കണ്ട് എല്ലാവരും ചിതറിയോടിയപ്പോൾ, ദൗർഭ്യാഗ്യത്തിന് ബദിരപ്പൻ ഓടിയത് ആനകൾ വന്ന ഭാഗത്തേക്കാണ്.


മരണപ്പെട്ട തീർത്ഥാടകനോടൊപ്പം ഉണ്ടായിരുന്ന മറ്റു തീർത്ഥാടകരാണ് വിവരം ഫോറസ്റ്റ് അധികൃതരെ അറിയിച്ചത്. അപകട സ്ഥലത്ത് കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുന്നതിനാൽ ഇവിടേക്ക് എത്തി ച്ചേരുവാൻ പോലീസിനോ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കോ സാധിച്ചിട്ടില്ല.
വന്യമൃഗങ്ങളുടെ ശല്യം ഉള്ളതിനാൽ രാത്രി കാലങ്ങളിൽ ഭക്തരെ ആ വഴി കടത്തിവിട്ടിരുന്നില്ല. അപകടം അറിഞ്ഞതോടെ അതുവഴിയുള്ള സഞ്ചാരം പൂർണമായും തടഞ്ഞിരിക്കുകയാണ്.