കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്

കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്


മു​ണ്ട​ക്ക​യം: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽനി​ന്ന് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ടു. കൊ​മ്പു​കു​ത്തി കു​ഴി​യാ​നി​ക്ക​ൽ ഷാ​ജി​മോ​ൻ (50) ആ​ണ് കാ​ലി​ന് പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ട​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 8.15 ാടെ ​വീ​ട്ടി​ൽ നി​ന്നു ജോ​ലി സ്ഥ​ല​ത്തേ​ക്ക് ബൈ​ക്കി​ൽ പോ​കും വ​ഴി മ​ത​മ്പ​യ്ക്ക് സ​മീ​പം വ​ട​ശേ​രി കൂ​പ്പി​ൽ വ​ച്ചാ​ണ് കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. ബൈ​ക്കി​ൽ നി​ന്നു തെ​റി​ച്ച് ആ​ന​യു​ടെ അ​ടി​യി​ൽ വീ​ണ ഷാ​ജി​യെ കാ​ലു​യ​ർ​ത്തി ച​വി​ട്ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഉ​രു​ണ്ട് മാ​റി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ എ​ത്തി​യ ആ​ന ബൈ​ക്കി​ന്‍റെ പു​ക കു​ഴ​ൽ ച​വി​ട്ടി ത​ക​ർ​ത്തു. മു​ണ്ട​ക്ക​യം ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ഷാ​ജി​യെ പ്ര​ഥ​മ ശുശ്രു​ഷ​യ്ക്ക് ശേ​ഷം വി​ട്ട​യ​ച്ചു.