കാട്ടാന നാട്ടിലിറങ്ങി കൃഷി നശിപ്പിച്ചു

കാട്ടാന നാട്ടിലിറങ്ങി കൃഷി നശിപ്പിച്ചു


കണമല : വനത്തിൽ നിന്നും കാടിറങ്ങിയ കൊമ്പൻ നാട്ടിലെത്തി കൃഷികൾ നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിൽ പമ്പാവാലി കാളകെട്ടിയിലാണ് സംഭവം. പുളിക്കൽ രാജുവിന്റെ വാഴയും കപ്പയും ഉൾപ്പെടെയുള്ള കൃഷിയാണ് നശിപ്പിച്ചത്. വനപാലകരും നാട്ടുകാരും ചേർന്ന് ആനയെ തുരത്തിയോടിച്ചു.

സെക്ഷൻ ഫോറസ്റ്റ് ഓഫിസർ അരുൺ ജി നായർ, പമ്പാവാലി വന സംരക്ഷണ സമിതി പ്രസിഡന്റ് എം എസ് സതീശ് എന്നിവർ സ്ഥലം സന്ദർശിച്ചു. നഷ്‌ടപരിഹാരം അനുവദിക്കണമെന്ന് വന സംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു. മേഖലയിൽ കാട്ടാനകൾ നാട്ടിലിറങ്ങുന്നത് തടയാൻ വനാതിർത്തികളിൽ സ്ഥാപിച്ച സൗരോർജ വേലികൾ പ്രവർത്തനക്ഷമമാക്കണമെന്നും ആവശ്യം ഉയർന്നു. വി പി മോഹനൻ, എ കെ രാധാകൃഷ്ണൻ, സജി കുന്നുംപുറത്ത്, രാജൻ വലിയകല്ലുങ്കൽ, പി എം ഷാഹുൽ, പീതാംബരൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.