കാട്ടാനക്കൂട്ടം നാട്ടിലിറങ്ങി കൃഷി നശിപ്പിച്ചു

കാട്ടാനക്കൂട്ടം നാട്ടിലിറങ്ങി കൃഷി നശിപ്പിച്ചു

പുലിക്കുന്ന് : മേഖലയിൽ കാട്ടാനയുടെ ആക്രമണം രൂക്ഷമാകുന്നു.കഴിഞ്ഞ രാത്രിയിൽ പുലിക്കുന്ന് കോയിപ്പുറം സാജൻ്റെ പറമ്പിൽ ഇറങ്ങിയ കാട്ടാനകൂട്ടം നാല് തെങ്ങുകളും ഏഴോളം കവുങ്ങുകളും നശിപ്പിച്ചു.

മുണ്ടക്കയം എരുമേലി ഹൈവേയോട് ചേർന്നു കിടക്കുന്ന ഈ പ്രദേശത്ത് കാട്ടാനകൂട്ടം ഇറങ്ങിയത് നാട്ടുകാരിൽ ഭീതി പരത്തിയിരിക്കുകയാണ്. നൂറ് കണക്കിന് വാഹനങ്ങളും കാൽനട യാത്രക്കാരും ഈ റോഡിലൂടെ ദിവസവും സഞ്ചരക്കുന്നതാണ്. മണ്ഡല കാലം ആരംഭിക്കുമ്പോൾ നിരവധിയായ അയ്യപ്പഭക്തൻമാരുടെ വാഹനങ്ങളും ഇതു വഴിയാണ് കടന്നു പോകുന്നത്. ഈ മേഖലയിൽ സൗരോർജ്ജവേലി സ്ഥാപിക്കാത്തതാണ് ജനവാസ മേഖലയിൽ കാട്ടുമൃഗങ്ങൾ ഇറങ്ങു കാരണമെന്ന് നാട്ടുകാർ പറയുന്നു.

പത്തനംതിട്ട എം.പി.ആൻ്റോആൻ്റണി, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്.രാജു, മെംമ്പർമാരായ ബെന്നി ചേറ്റുകുഴി,ബി.ജയചന്ദ്രൻ,
ബേബിച്ചൻ പ്ലാക്കാട്ട്,ജോമോൻ വാഴപ്പനാടി,രാഷ്ട്രീയ കക്ഷിനേതാക്കളായ നൗഷാദ് ഇല്ലിക്കൽ,റോയി കപ്പലുമാക്കൽ.ഡി.എഫ്.ഒ അടക്കമുള്ള വനം വകുപ്പ് ഉദ്യാഗസ്ഥർ തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു.