വെച്ചൂച്ചിറയിൽ നാട്ടിലിറങ്ങിയ കാട്ടാന വനപാലകനെ കുത്തിക്കൊന്നു

വെച്ചൂച്ചിറയിൽ നാട്ടിലിറങ്ങിയ കാട്ടാന വനപാലകനെ  കുത്തിക്കൊന്നു

വെച്ചൂചിറ : വെച്ചൂചിറ മടന്തമൺ ഭാഗത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ വിരട്ടിയോടിക്കുന്നതിനിടെ കാട്ടാനയുടെ മുൻപിൽ അകപ്പെട്ട ഫോറസ്റ്റ് വാച്ചറിന് ദാരുണാന്ത്യം: രാജാമ്പാറ ഫോറസ്റ്റ് ഡിവിഷനിൽ വാച്ചറായി ജോലി നോക്കിയിരുന്ന പെരുന്നാട് – ളാഹ സ്വദേശി എ.എസ്. ബിജുവാണ് കാട്ടാനയുടെ ആക്രമണത്തിൽ ദാരുണമായി മരണപ്പെട്ടത്.

ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ഇന്ന് പുലർച്ചയോടെ മടന്തമൺ കട്ടിക്കല്ല് ഭാഗത്ത് ഇറങ്ങിയ കാട്ടാനയെ വിരട്ടിയോടിക്കാൻ നാട്ടുകാർ നടത്തിയ ശ്രമത്തിനിടെ ഒരു നാട്ടുകാരന് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ രാജാബാറ ഫോറസ്റ്റ് അധികൃതരുടെ നേതൃത്തത്തിൽ കാട്ടാനയെ വനത്തിലേയ്ക്ക് തിരിച്ച് കയറ്റി വിടാൻ ശ്രമിക്കുന്നതിനിടെയാണ് ബിജു ആനയുടെ മുൻപിൽ അകപ്പെട്ടത് . ആനയുടെ മുൻപിൽപ്പെട്ട ബിജുവിനെ രക്ഷിക്കാൻ സഹപ്രവർത്തകർ പരമാവധി ശ്രമിച്ചുവെങ്കിലും കലിപൂണ്ടു നിന്ന കാട്ടനയുടെ മുൻപിൽ നിന്നും രക്ഷിക്കാൻ കഴിഞ്ഞില്ല. ഉച്ചതിരിഞ്ഞും ആനയെ ജനവാസ മേഖലയിൽ നിന്ന് ഓടിക്കാൻ സാധിച്ചിട്ടില്ല. വിവരങ്ങൾ അറിഞ്ഞ് സ്ഥലത്ത് വൻ ജനാവലിയും, ഫോറസ്റ്റിന്റെയും, പോലീസിന്റെയും വൻ സന്നാഹവും തമ്പടിച്ചിട്ടുണ്ട്.