അയപ്പഭക്തന്മാരെ ആക്രമിച്ച കാട്ടുകുരങ്ങൻ പിടിയിൽ

അയപ്പഭക്തന്മാരെ ആക്രമിച്ച കാട്ടുകുരങ്ങൻ പിടിയിൽ

ശബരിമല കാനനപാതയില്‍ തീര്‍ത്ഥാടകര്‍ക്ക് ഭീഷണിയായിരു കുരങ്ങനെ വനപാലകര്‍ പിടികൂടി.

ചൊവ്വാഴ്ച രാവിലെയാണ് എരുമേലി കാളകെട്ടി ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഒരുക്കിയ കെണിയില്‍ നിരന്തരം തീർഥാടകർക്ക് നേരെ ആക്രമണം നടത്തിയിരുന്ന കാട്ടുകുരങ്ങന്‍ വീണത്. ഈ തീര്‍ത്ഥാടകാലത്ത് രണ്ട് തീര്‍ത്ഥാടകരും ഒരു വനപാലകനുമാണ് കുരങ്ങന്റെ ആക്രമണത്തിന് ഇരയായത്.

പരമ്പരാഗത കാനന പാതയിലൂടെ മല ചവിട്ടിയ രണ്ട് തീർഥാടകരെ കഴിഞ്ഞ ദിവസങ്ങളിൽ എരുമേലി കാളക്കട്ടി ആശ്രമത്തിൽ സമീപത്തു വെച്ച് ഒരു കാട്ടുകുരങ്ങൻ ആക്രമിച്ചിരുന്നു. വടക്കാഞ്ചേരിപേശി കരിമറ്റത്തിൽ വേണുഗോപാൽ, തിരുവനന്തപുരം തയ്യ്ക്കാട്ടു സ്വദേശി വിശാക് എന്നിവർക്ക് പുറമേ കാളക്കട്ടി വനം വകുപ്പ് ജീവനക്കാരൻ സജിമോനും കാട്ടുക്കുരങ്ങന്റെ ആക്രമണം നേരിടേണ്ടി വന്നു.

നിരന്തരം തീർഥാടകർക്ക് നേരെ ആക്രമണം നടത്തുന്ന പെണ്‍കുരങ്ങനെ പിടിക്കൂടുവാൻ ഒടുവിൽ വനപാലക്കർ തീരുമാനിക്കുകയായിരുന്നു. കാളക്കട്ടി ആശ്രമത്തിനു സമീപം ഭീതി വിതച്ച കുരങ്ങനെ വനപാലക്കർ പഴം വെച്ച് വശീകരിച്ച ശേഷം കെണിയിൽ കുടുക്കുകയായിരുന്നു. കാളക്കട്ടി ഡപ്യുട്ടി റേഞ്ച് ഓഫീസർ സഞ്ജുവിന്റെ നേതൃത്വത്തിലുള്ള വനപാലക്കരാണ് കുരങ്ങനെ പിടിക്കൂടിയത്.

കുരങ്ങനെ ശബരിമല വനമേഖലയിലെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് തുറന്നുവിടാനാണ് വനപാലകരുടെ തീരുമാനം.

എന്തായാലും ഈ കുരങ്ങിന്റെ ശല്യത്തിൽ നിന്നും ഒഴിവായ ആശ്വാസത്തിലാണ് തീര്‍ത്ഥാടകർ

2-web-monkey-trapped

3-web-monkey-trapped

1-web-monkey-trapped

5-web-monkey-trapped