ചോറ്റിയിൽ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയെ കാട്ടുപന്നി ആക്രമിച്ചു

ചോറ്റിയിൽ റബ്ബര്‍ ടാപ്പിംഗ്  തൊഴിലാളിയെ കാട്ടുപന്നി  ആക്രമിച്ചു

ചോറ്റി:കാട്ടുപന്നി റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയെ ആക്രമിച്ചു .ടാപ്പിംഗ് ജോലിക്കിടെയാണ് ആക്രണം.കൈയ്ക്കും മുഖത്തും പരിക്കേറ്റ ആനത്താനം എസ്റ്റേറ്റ് തൊഴിലാളി ത്രിവേണി കണ്ടകുള്ളില്‍ കെ.എ.ഹമീദ്(38) കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യാസ്പത്രിയില്‍ ചികില്‍സ തേടി.

ശനിയാഴ്ച പുലര്‍ച്ചെ 6 മണിയോടെ റബ്ബര്‍ തോട്ടിനുള്ളിലാണ് സംഭവം.ഹമീദ് പറയുന്നതിങ്ങനെ:ടാപ്പിംഗ് നടത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ സാമന്യത്തിലേറെ വലിപ്പമുള്ള കാട്ടുപന്നി ഓടി വരുന്നത് ഹമീദ് കണ്ടു. പന്നി ഓടിവരുന്നുണ്ടെന്ന വിവരം മറ്റുള്ളവരോട് വിളിച്ച് പറഞ്ഞ് ഓടുന്നതിനിടയില്‍ ഹമീദിനെ എടുത്തെറിഞ്ഞു. പിന്നെയും കുത്താനായി ഓടിയെത്തിയപ്പോള്‍ ഹമീദ് കൈകൊണ്ട് തടഞ്ഞു.ഇതിനിടയില്‍ ഹമീദിന്റെ മുഖത്തും കുത്തി പരിക്കേല്‍പ്പിച്ചു.

കൂടെയുണ്ടായിരുന്ന ഹമീദിന്റെ ഭാര്യ ഐഷബഹളം വെച്ചത് കേട്ട് ആള്‍ക്കാര്‍ ഓടിയെത്തിയപ്പോഴേക്കും പന്നി കാട്ടില്‍ ഓടിമറഞ്ഞു.

ഐഷ സമീപത്തെ കാടിന്റെ മറയത്ത് നിന്നിരുന്നതിനാലാണ് പന്നിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.ഹമീദിന്റെ ഇടതുകൈയ്ക്ക് മുകളിലുണ്ടായ പരിക്കില്‍ ഞരമ്പ് മുറിഞ്ഞു.മേഖലയില്‍ കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നത് പതിവാണെങ്കിലും ആള്‍ക്കാരെ ആക്രമിക്കുന്നത് ഇതാദ്യമെന്ന് നാട്ടുകാര്‍ പറയുന്നു.

1-web-kattu-panni-attack