ജോലിക്ക് നിന്ന വീട്ടില്‍ നിന്നും സ്വര്‍ണ്ണവും വിദേശ കറന്‍സികളുമായി മുങ്ങിയ സ്ത്രീ പിടിയില്‍

ജോലിക്ക് നിന്ന വീട്ടില്‍ നിന്നും സ്വര്‍ണ്ണവും വിദേശ കറന്‍സികളുമായി മുങ്ങിയ സ്ത്രീ പിടിയില്‍

ബാഗ്ലൂരിൽ ജോലിക്കു നിന്ന വീട്ടിൽ നിന്നും സ്വര്‍ണ്ണവും വിദേശ കറന്‍സികളും അടിച്ചെടുത്തുകൊണ്ടു കല്ലട ബസ്സിൽ രാത്രിയിൽ കയറി നാട്ടിലേക്ക് കടക്കുവാൻ ശ്രമിച്ച പാറത്തോട് സ്വദേശിനിയായ സ്ത്രീയെ, മോഷണവിവരം അറിഞ്ഞ ഉടമസ്ഥരുടെ പരാതിയിൽ, മുണ്ടക്കയത് ബസ്സു എത്തിയപ്പോൾ ബസ്സിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു, തൊണ്ടിമുതൽ കണ്ടെടുത്തു.

മുണ്ടക്കയം: ജോലിക്ക് നിന്ന വീട്ടില്‍ നിന്നും സ്വര്‍ണ്ണവും വിദേശ കറന്‍സികളും അപഹരിച്ച കേസില്‍ സ്ത്രീ അറസ്റ്റില്‍. പാറത്തോട്ടില്‍ താമസിക്കുന്ന ഷീല സുരേഷി(41)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിനിയായ ഇവർ വിവാഹം കഴിഞ്ഞു ഭർത്താവിനൊപ്പം താമസിക്കുവാൻ പാറത്തോട്ടിലേക്കു എത്തിയതാണ്.

സംഭവം സംബന്ധിച്ച് പോലീസ് പറയുന്നതിങ്ങനെ. ബാംഗ്ലൂരിൽ മലയാളിയായ ദിവ്യ കാതറിന്‍ എന്ന സ്ത്രീയുടെ വീട്ടില്‍ ജോലിക്കെത്തിയ ഷീല പണവും സ്വര്‍ണ്ണാഭരണങ്ങളും അപഹരിച്ച ശേഷം അത്യാവശ്യമായി വീട്ടില്‍ പോകണമെന്ന് പറഞ്ഞ് നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. ആ സ്ത്രീയെ പൂർണ വിശ്വാസം ഉണ്ടായിരുന്ന വീട്ടുകാർ തന്നെയാണ് സ്ത്രീയെ ബസ്സിൽ കയറ്റി നാട്ടിലേക്ക് വിട്ടത്. എന്നാൽ ഇവര്‍ പുറപെട്ട ശേഷമാണ് വീട്ടില്‍ നിന്നും വിദേശ കറന്‍സികളും സ്വര്‍ണ്ണവും നഷ്ടപെട്ടതായി വീട്ടുകാര്‍ അറിയുന്നത്.

തുടര്‍ന്ന് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് ഇവര്‍ പരാതി നല്‍കുകയും ഇവര്‍ ബാംഗ്ലൂരിൽ നിന്നും ബസില്‍ വരുന്നുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് മുണ്ടക്കയം എസ്. ഐ. അനൂപ് ജോസ്, എ. എസ്. ഐ ഷംസുദീന്‍, പോള്‍ സി. പി. ഒമാരായ സുമേഷ്, എം.ജി പ്രീയ എന്നിവര്‍ ചേര്‍ന്ന് ബസ്സില്‍ നിന്നും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ആ സ്ത്രീയുടെ ഫോട്ടോയും, അടയാളങ്ങളും വീട്ടുകാർ പോലീസിൽ അറിയിച്ചതിനാൽ പ്രതിയെ കണ്ടെത്തുന്നത് പോലീസിന് എളുപ്പമായി.

ഇവരുടെ പക്കല്‍ നിന്നും ഒന്നരപവന്റെ മാല, 600 യുഎസ് ഡോളര്‍, 30 പൗണ്ട് ഇം ണ്ട് കറന്‍സി എന്നിവ കണ്ടെത്തി.

വാർത്ത വിശദമായി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക