അടയ്ക്കാ പറിക്കാന്‍ അത്ഭുത യന്ത്രം.. മുണ്ടക്കയം സ്വദേശി പി.ബി. ബിനുവിന്റെ കണ്ടുപിടുത്തം തരംഗമാകുന്നു – വീഡിയോ

അടയ്ക്കാ പറിക്കാന്‍ അത്ഭുത യന്ത്രം.. മുണ്ടക്കയം സ്വദേശി പി.ബി. ബിനുവിന്റെ കണ്ടുപിടുത്തം തരംഗമാകുന്നു – വീഡിയോ

മുണ്ടക്കയം : തെങ്ങിലും കവുങ്ങിലും കയറി തേങ്ങയും അടക്കയും പറിക്കുവാൻ പണിക്കാരെ കിട്ടാതെ കൃഷിക്കാർ വലയുന്പോൾ അവർക്ക് ഒരു ആശ്വാസവാർത്തയാവുകയാണ് മുണ്ടക്കയം, പുഞ്ചവയല്‍ അഞ്ഞൂറ്റിനാലു കോളനി മൂന്നോലി പുളിക്കക്കുഴി പി.ബി. ബിനുവിന്റെ പുതിയ കണ്ടുപിടുത്തം.

തനിയെ മരത്തിൽ കയറി, അടക്ക കത്തി കൊണ്ട് മുറിച്ചു, താഴെ പോകാതെ സുരക്ഷിതമായി താഴെ ഇറക്കി തരും ഈ അത്ഭുത യന്ത്രം. ഇതിനായി മരത്തിൽ നിന്നും മാറി നിന്നും ചില ചരടുകളിൽ കൂടി യന്ത്രത്തെ ശരിയായി നിയന്ത്രിച്ചാൽ മാത്രം മതി. രണ്ടു കപ്പിയും ഒരു കയറുമാണ് പ്രധാന നിയന്ത്രണ സമഗ്രഹികൾ.

തനിയെ മരത്തിൽ കയറുവാൻ വശമില്ലത്തിനാൽ ബിനു സ്വന്തം ആവശ്യത്തിനാണ് ഏഴുമാസത്തെ ശ്രമത്തിനൊടുവില്‍ ഇതിനായി പുതിയ യന്ത്രം കണ്ടുപിടിച്ചത്.

ആദ്യം തടിയിലാണു രൂപമുണ്ടാക്കിത്. ഉപകാരപ്രദമാവുമെന്നു മനസിലാക്കിയതോടെ ഇരുമ്പില്‍ യന്ത്രം നിര്‍മിക്കുകയായിരുന്നു. പലതവണ ഇതിനായി ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. എങ്കിലും ജോലിയും കൂലിയും ഉപേക്ഷിച്ചു യന്ത്രത്തിനായി ശ്രമം തുടര്‍ന്നു. അവസാനം ഫലം കണ്ടു.രണ്ടു

ഇരുമ്പ് പൈപ്പുകളില്‍ രണ്ടരയടി വ്യത്യാസത്തില്‍ കപ്പി തയാറാക്കി അതില്‍ അവശ്യ സാമഗ്രഹികൾ വെല്‍ഡ് ചെയ്തു ഘടിപ്പിച്ചിരിക്കുകയാണ്. മനുഷ്യന്റെ കാലിനും കൈക്കും സാമ്യമുണ്ടാവുന്ന രീതിയില്‍ ബുഷ് ഘടിപ്പിച്ചാണ് യന്ത്രം ഒരുക്കിയിരിക്കുന്നത്.

കമുകില്‍ ലെഗ് ഫൂട്ടും ആംഹോള്‍ഡും ഉറപ്പിച്ചശേഷം കപ്പിയിലെ കയര്‍ പിന്നോട്ടും മുന്നോട്ടും വലിക്കുന്നതനുസരിച്ചു യന്ത്രം ഉയരത്തിലേക്കു നീ ങ്ങും. മുകളിലെത്തിയിയാല്‍ യന്ത്രത്തിനു മുകള്‍ഭാഗത്ത് ഘടിപ്പിച്ചിരിക്കുന്ന ബ്ളേഡ് ഉപയോഗിച്ചു അടയ്ക്ക കുല മുറിക്കും. കമുകില്‍ നിന്ന് അടരുന്ന കുല യന്ത്രത്തിലെ കാരിയറില്‍ വീഴും. പിന്നീട് യന്ത്രം താഴേക്ക് ഇറക്കും. കുലയില്‍നിന്ന് അടയ്ക്ക പൊഴിയാത്ത രീതിയിലാണ് യന്ത്രം തിരികെയെത്തുക.

കണ്ടുപിടുത്തങ്ങള്‍ ബിനുവിന് ഇത് ആദ്യമല്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് മരപ്പണിയില്‍ തുളച്ചുകൂട്ടു പണിക്കായി യന്ത്രം സ്വന്തമായി ഉണ്ടാക്കിയിട്ടുണ്ട്. ഇനി തെങ്ങിൽ തനിയെ കയറുവാനുള്ള യന്ത്രത്തിന്റെ പണിപ്പുരയിൽ ആണ് ബിനു .

ബിനുവിന്റെ ആവനാഴിയിൽ ഉള്ള മറ്റു അത്ഭുതങ്ങൾ കാണുവാൻ കാത്തിരിക്കുകയാണ് നാട്ടുക്കാർ. ഈ യുവാവിന്റെ മനസ്സിലുള്ള ആശയങ്ങൾക്ക് രൂപം നല്കുവാൻ ഏതെങ്കിലും നല്ല കന്പനികൾ മുന്നിട്ടിരങ്ങിയെരുന്നെകിൽ ചിലപ്പോൾ അത് ലോകത്തിനു ഒരു മുതൽ കൂട്ട് ആകുമായിരുന്നു

വീഡിയോ കാണുക :

wonder-machine2

wonder-machine3