ലോകത്തിലെ ഏറ്റവും വലിയ ചക്ക കാഞ്ഞിരപ്പള്ളിയിൽ ; ഭാരം 58.5 കിലോഗ്രാം; ഉടമസ്ഥൻ : കാഞ്ഞിരപ്പള്ളി മാനിടുംകുഴി ജിജി ജേക്കബ് പുളിക്കൽ

കാഞ്ഞിരപ്പള്ളി : ലോകത്തിലെ ഏറ്റവും വലിയ ചക്ക കാഞ്ഞിരപ്പള്ളി, പുളിമാവ്, മാനിടുംകുഴി, പുളിക്കൽ ജിജി ജേക്കബ്ബിന്റെ പ്ലാവിൽ നിന്നും ലഭിച്ചു ലഭിച്ച തേൻ വരിക്ക ചക്കയാണ്. ചക്കയുടെ ഭാരം 58.5 കിലോഗ്രാം ആണ്. നിലവിൽ ലോകത്തുണ്ടായിട്ടുള്ള ഏറ്റവും വലിയ പഴ വർഗ്ഗമാണ് അത് എന്ന് കരുതപ്പെടുന്നു. ഭീമൻ ചക്കയുടെ വിവരം ലിംക ബുക് ഓഫ് റെക്കോഡ്സ് അധികൃതരെ അറിയിക്കുവാനാണ് ജിജിയുടെ തീരുമാനം. ചക്കയുടെ സാധാരണയിൽ കവിഞ്ഞ മുഴുപ്പ് കണ്ടപ്പോൾ, വളരെ സൂക്ഷിച്ചു പ്ലാവിൽ നിന്നും ചാക്കിൽ കെട്ടിയിറക്കുകയായിരുന്നു.

കഴിഞ്ഞ മാസം വയനാട്ടിലെ മാനന്തവാടിയിൽ 52.350 കിലോഗ്രാം ഭാരമുള്ള ചക്ക വിളഞ്ഞത് വാർത്തയായിരുന്നു. അതിനു മുൻപ് 52 കിലോയിൽ താഴെയായിരുന്നു ലോകത്തിൽ ഒദ്യോഗികമായി അറിയപ്പെട്ടിരുന്ന ഏറ്റവും വലിയ ചക്കയുടെ റിക്കോർഡ് ഭാരം .