ചിറക്കടവിൽ വയോജനങ്ങൾക്കായി യോഗാപരിശീലന പദ്ധതി തുടങ്ങി

ചിറക്കടവിൽ വയോജനങ്ങൾക്കായി യോഗാപരിശീലന പദ്ധതി തുടങ്ങി

പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിൽ 60 വയസിനു മേൽ പ്രായമുള്ളവർക്കായി സൗജന്യ യോഗാ പരിശീലനം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീധർ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തംഗങ്ങളായ ബി.രവീന്ദ്രൻ നായർ, ബിന്ദു സന്തോഷ്, ജയശ്രീ, യോഗാചാര്യൻ തകടിയേർ ടി.ആർ.സുരേഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.

ആദ്യവർഷം 200 പേരെയാണ് യോഗ പഠിപ്പിക്കുന്നത്. പൊൻകുന്നം മഹാത്മാഗാന്ധി ടൗൺഹാൾ, തെക്കേത്തുകവല, ചെറുവള്ളി, മണ്ണംപ്ലാവ് എന്നിവിടങ്ങളിലാണ് പരിശീലന കേന്ദ്രങ്ങൾ. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വാർഡംഗങ്ങളുടെ പക്കൽ രജിസ്റ്റർ ചെയ്യണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീധർ അറിയിച്ചു.