വാവരുടെ പ്രതിനിധി എം എം യൂസഫ് (യൂസഫ് ലബ്ബ -72) നിര്യാതനായി.

വാവരുടെ പ്രതിനിധി എം എം യൂസഫ് (യൂസഫ് ലബ്ബ -72) നിര്യാതനായി.

എരുമേലി : ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളലിൽ ഐതീഹ്യ അനുസ്മരണ ഭാഗമായി അമ്പലപ്പുഴ സംഘത്തിനൊപ്പം പങ്കെടുക്കുന്ന വാവരുടെ പ്രതിപുരുഷനായ മുസ്ലിം പ്രതിനിധി എരുമേലി ചരള മലയിൽ മാളികവീട് എം എം യൂസഫ് ലബ്ബ (72) നിര്യാതനായി.

പരേതനായ എരുമേലി താഴത്തുവീട്ടിൽ ഹസൻ റാവുത്തർക്ക് ശേഷം വാവരുടെ പ്രതിനിധി ആയിരുന്നു എം എം യൂസഫ്. എരുമേലിയിൽ മതമൈത്രിയുടെ നേർക്കാഴ്ചയാണ് ചരിത്രപ്രസിദ്ധമായ പേട്ടതുള്ളലിൽ വളരെയേറെ വർഷങ്ങളായി വാവരുടെ പ്രതിനിധി യായി പങ്കെടുത്തിരുന്ന യൂസഫ് ലബ്ബ വളരെ പ്രസിദ്ധനാണ് . മുസ്ലിം ലീഗ് നിയോജക മണ്ഡലം കമ്മറ്റി മുൻ ട്രഷറർ ആയിരുന്നു അദ്ദേഹം.

ഖബറടക്കം ചൊവ്വാഴ്ച വൈകിട്ട് അസർ നമസ്കാരത്തിന് മുമ്പ് (വൈകുന്നേരം അഞ്ചിന് ) എരുമേലി നൈനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യ മാന്നാർ പുത്തൻമഠത്തിൽ ഷെരീഫ ബീവി.
മക്കൾ – ഫാസിലാ, സൽഫി, ഫെമിന, ഫാസിൽ.
മരുമക്കൾ – അബ്ദുൽ അസീസ് ചുങ്കപ്പാറ, അക്ബർ മുണ്ടക്കയം, ജലീൽ ഈരാറ്റുപേട്ട, സൗമ്യ (എരുമേലി വാവർ സ്മാരക ഹൈസ്കൂൾ അദ്ധ്യാപിക )

LINKS