ബസ് കാത്തിരുപ്പു കേന്ദ്രം മാറ്റണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ധര്‍ണ

ബസ് കാത്തിരുപ്പു കേന്ദ്രം മാറ്റണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ധര്‍ണ

കാഞ്ഞിരപ്പളളി : ജില്ലാ പഞ്ചായത്തില്‍ നിന്നും അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് പേട്ടക്കവലയില്‍ നിര്‍മ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ടൗണില്‍ നിന്നും മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ദേശീയ പാത ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് ജോബി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു.

ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നില്‍ ബസുകള്‍ നിര്‍ത്താന്‍ തുടങ്ങിയതോടെ ടൗണിലെ ഗതാഗതക്കുരുക്ക് പത്തിരിട്ടിയായി വര്‍ധിച്ചെന്നും കിഴക്ക് നിന്നും പടിഞ്ഞാറ് ഭാഗത്തേക്കുള്ള ബസുകള്‍ നിര്‍ത്തുന്ന സ്‌റ്റോപ്പിന് നേരേ എതിര്‍വശത്ത് തന്നെ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചത് അശാസ്ത്രീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബ്ലോക്ക് ജനറല്‍ സെക്രട്ടറി നായിഫ് ഫൈസിയുടെ അദ്ധ്യക്ഷതയില്‍ പ്രൊഫ. റോണി കെ. ബേബി മുഖ്യ പ്രഭാഷണം നടത്തി.

പി. എ. ഷെമീര്‍, ബേബി വട്ടക്കാട്ട്, രഞ്ജു തോമസ്, ഒ. എം. ഷാജി, സുനില്‍ സീബ്ലു, പി.പി .എ സലാം, സിബൂ ദേവസ്യ, എം. കെ. ഷമീര്‍, കെ. എന്‍. നൈസാം, നിബു ഷൗക്കത്ത്, ടി. ഇ. നാസറുദ്ദീന്‍, ജമാല്‍ പാറക്കല്‍, ഫസിലി കോട്ടവാതുക്കല്‍, ഷെജി പാറക്കല്‍, അന്‍വര്‍ പുളിമൂട്ടില്‍, റസിലി ആനിത്തോട്ടം, കെ. എസ്. ഷിനാസ്, വി. യു. നൗഷാദ്, ടി. എസ് നിസു, ഷാജി പെരുന്നേപ്പറമ്പില്‍, അബ്ദുല്‍ അസീസ് എന്നിവര്‍ പ്രസംഗിച്ചു.

നേരത്തെ സെന്‍ട്രല്‍ സര്‍വീസ് സഹകരണ ബാങ്കിന് മുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ചിന് സുനു ആന്റണി, പി.എസ് ഹാഷിം, ഷെഫീക്ക് ഇബ്രാഹീം, അഷ്‌കര്‍ നസീര്‍, അസ്ലം നൗഷാദ്, ഷൈജു വട്ടകപ്പാറ, അബു താഹിര്‍, ഇ. എസ്. സജി, ഹഫീസ് തേനമ്മാക്കല്‍, ടിഹാന ബഷീര്‍, വി.എസ്. ഷാജഹാന്‍, സഹില്‍ ബഷീര്‍, അസഹര്‍ എന്നിവര്‍ നേതൃത്വം നല്‍കി

LINKS