കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുവാൻ എത്തിയ മണ്ഡലം പ്രസിഡന്റിനോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ്സ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി

കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുവാൻ എത്തിയ  മണ്ഡലം പ്രസിഡന്റിനോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ്സ് പൊലീസ് സ്റ്റേഷനിലേക്ക്  മാർച്ച് നടത്തി

കാഞ്ഞിരപ്പള്ളി ∙ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുവാൻ എത്തിയ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ്സ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി

പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അകാരണമായി അപമാനിക്കാനുള്ള പൊലീസിന്റെ ശ്രമങ്ങൾ അവസാനിപ്പിക്കണമെന്നും, ഇതു തുടരുകയാണെങ്കിൽ തക്കതായ മറുപടി നൽകുമെന്നും ഡിസിസി. ജനറൽ സെക്രട്ടറി പി.എ. ഷെമീർ അഭിപ്രായപ്പെട്ടു.

പൊലീസ് സ്റ്റേഷനിൽ പരാതി നൽകുവാൻ എത്തിയ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മാത്യു കുളങ്ങരയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പൊലീസ് സ്റ്റേഷൻ മാർച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുറ്റക്കാരനായ പോലീസ് ഉദ്യോഗസ്‌ഥനെതിരെ നടപടി എടുത്തില്ലെങ്കിൽ ശക്‌തമായ സമരപരിപാടികളുമായി കോൺഗ്രസ് നേതൃത്വം മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

നിയോജകമണ്ഡലം പ്രസിഡന്റ് ടിന്റു തോമസിന്റെ അധ്യക്ഷതയിൽ ഡിസിസി. സെക്രട്ടറി പ്രഫ. റോണി കെ. ബേബി, ഒ.എം. ഷാജി, പാപ്പച്ചൻ പറമ്പിൽ, രഞ്‌ജു തോമസ്, സിബു ദേവസ്യ, സക്കീർ കട്ടുപാറ, പ്രകാശ് പള്ളിക്കൂടം, എം.കെ. ഷെമീർ, നിബു ഷൗക്കത്ത്, കെ.എസ്. ഷിനാസ്, ടി.എസ്. നിസു, ഫസിലി കോട്ടവാതുക്കൽ, ഷെജി പാറയ്‌ക്കൽ, നൈസാം കപ്പിലാംമൂട്ടിൽ, പി.എച്ച്. ഷാജി, അൻവർഷാ കോനാട്ട് പറമ്പിൽ, ഇ.എസ്. സജി, റസിലി തേനംമാക്കൽ, പി.എ. ഷാജി, റസിലി ആനിത്തോട്ടം, പി.എ. അജി, ഹഫീസ് തേനംമാക്കൽ, അബീസ് ഇസ്‌മായിൽ, മുഹമ്മദ് ഫയസ്, ജിബിൻ കെ. ബാബു, ഷാജി പെരുന്നേപ്പറമ്പിൽ, അജിമോൻ ജബ്ബാർ, കെ.ജി. സാബു, പി.എ. താജു എന്നിവർ പ്രസംഗിച്ചു.

കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ നിന്ന് ആരംഭിച്ച മാർച്ച് പുത്തനങ്ങാടി വഴി പൊലീസ് സ്റ്റേഷൻ സമീപത്തെത്തിയപ്പോൾ പൊലീസ് തടഞ്ഞു. പൊലീസിനെതിരെ, പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായെത്തി പൊലീസ് സ്റ്റേഷനിലേക്കു തള്ളികയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. മാർച്ചിനു ശേഷം പ്രവർത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്‌തുനീക്കി.
police-station-march-by-youth-congress-2

police-station-march-by-youth-congress-3

police-station-march-by-youth-congress-5