യൂത്ത് കോൺഗ്രസ് ‌ മുണ്ടക്കയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി

യൂത്ത് കോൺഗ്രസ് ‌ മുണ്ടക്കയം മണ്ഡലം  കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി


മുണ്ടക്കയം : സ്വർണക്കള്ളക്കടത്ത് അടക്കം അഴിമതി ആരോപണ വിധേയനായ കെ ടി ജലീൽ രാജി വെക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ‌ മുണ്ടക്കയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുണ്ടക്കയത്ത് പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടന്നു.

പ്രതിഷേധ യോഗം കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സച്ചിൻ പാലക്കുന്നിൽ അധ്യക്ഷത വഹിച്ചു .വിപിൻ അറയ്ക്കൽ, എൻ ആർ സുരേഷ് ,വസന്ത് തെങ്ങും പള്ളി ,ബോബൻ, അനുരൂപ് തിടനാട്, ടോണി തോമസ്, എബി കെ.ജോൺ, അരവിന്ദ് റ്റി, കെയ്ഫുദ്ദീൻ, മുഹമ്മദ് തൗഫീക്ക്, മണികണ്ഠൻ കെ.എസ്, ജെസ്റ്റ്യൻ ഷാജി എന്നിവർ നേത്യത്വം നൽകി.