ഇടത് സര്‍ക്കാര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു : യൂത്ത് കോൺഗ്രസ്

ഇടത് സര്‍ക്കാര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു : യൂത്ത് കോൺഗ്രസ്


പൊൻകുന്നം: മതഗ്രന്ഥങ്ങൾ മറയാക്കിയ സ്വര്‍ണ്ണ കടത്തു കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്റെ ചോദ്യം ചെയ്യലിനു വിധേയനായ മന്ത്രി കെ.റ്റി.ജലീലില്‍ രാജീവെക്കണമെന്നാവശൃപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ സമരങ്ങളെ പോലീസിനെ കയറൂരിവിട്ട് ചോരയില്‍ മുക്കാനുള്ള പിണറായി സര്‍ക്കാരി നടപടികളില്‍ പ്രതിഷേധിച്ച് ചിറക്കടവ് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പൊന്‍കുന്നം ടൗണില്‍ പ്രതിക്ഷേധ പ്രകടനവും, യോഗവും നടത്തി.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അനന്തകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗം കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്‍റ് പി.എന്‍. ദാമോദരന്‍പിള്ള ഉദ്ഘാടനം ചെയ്തു. സനോജ്പനക്കല്‍, അഭിലാഷ്ചന്ദ്രന്‍,ഏബിന്‍പയസ്, ഷിജോകൊട്ടാരം, അനന്തകൃഷണന്‍ , ബിജുമുണ്ടുവേലി , ടി.ആര്‍.ശിഹാബുദ്ദീന്‍ , എം.ആര്‍.രഞ്ജിത്, ആസാദ് എസ് നായര്‍,എസ്.ഉണ്ണികൃഷ്ണന്‍ , വിപിൻ, നിതിന്‍സാബു, ശരത്
‍ എന്നിവർ നേതൃത്വം നല്‍കി.