ആഗസ്റ്റ് 9 യൂത്ത് കോൺഗ്രസ് ജന്മദിനം; കാഞ്ഞിരപ്പള്ളിയിൽ വിപുലമായ പരിപാടികൾ

കാഞ്ഞിരപ്പള്ളി: യൂത്ത് കോൺഗ്രസ് ജന്മദിനമായ ആഗസ്റ്റ് 9 ന് വർഗീയതയ്ക്കും അക്രമത്തിനുമെതിരെ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ നടത്തും.

രാവിലെ 9.30ന് ടൗണിൽ പതാക ഉയർത്തും. തുടർന്ന് ക്വിറ്റ് ഇന്ത്യാ സമരത്തിന് നേതൃത്വം കൊടുത്ത സമര സേനാനികളുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തും .

വൈകിട്ട് 6 ന് പൂതക്കുഴിയിൽ പ്രസിഡന്റ് നായിഫ് ഫൈസിയുടെ അദ്ധ്യക്ഷതയിൽ ജന്മദിന സമ്മേളനം കെ.പി.സി.സി സെക്രട്ടറി പി.എ സലീം ഉദ്ഘാടനം ചെയ്യും. ഡി.സി.സി ജനറൽ സെക്രട്ടറി പി.എ. ഷെമീർ മുഖ്യ പ്രഭാഷണം നടത്തും.യോഗത്തിൽ യൂത്ത് കോൺഗ്രസ്സ് – കോൺഗ്രസ്സ് സംസ്ഥാന – ജില്ലാ ഭാരവാഹികൾ പങ്കെടുക്കും.