പമ്പയാറിൽ കുളിക്കുന്നതിനിടെ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു, കൂടെയുണ്ടായിരുന്നയാളെ നാട്ടുകാർ സാഹസികമായി രക്ഷപെടുത്തി

മുക്കൂട്ടുതറ : പമ്പയാറിൽ കുളിക്കുന്നതിനിടെ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. ഒപ്പം അപകടത്തിൽപെട്ട ബന്ധുവായ യുവാവിനെ നാട്ടുകാർ സാഹസികമായി രക്ഷിച്ചു. ശനിയാഴ്ച വൈകിട്ട് ആറിന് ഉമ്മിക്കുപ്പ ലൂർദ് മാതാ പള്ളിക്ക് സമീപമുള്ള കടവിലാണ് സംഭവം. ഇതിനടുത്ത് താമസിക്കുന്ന പരേതനായ കൊല്ലംപറമ്പിൽ ഗോപാലകൃഷ്ണന്റെ മകൻ അഭിലാഷ് (24) ആണ് മരിച്ചത്.

അഭിലാഷും മാതൃസഹോദരിയുടെ മകൻ ശ്രീജിത്തും (18 ) ആറ്റിൽ കുളിക്കുന്നതിനിടെ ഇരുവരും ഒഴുക്കിൽപെടുകയായിരുന്നു. . ഈ സമയം അപകടം കണ്ട് കടവിന് അല്പമകലെ ഉണ്ടായിരുന്ന നാട്ടുകാരിൽ ചിലർ ഓടിയെത്തിയെങ്കിലും ശ്രീജിത്തിനെ മാത്രമേ രക്ഷിക്കുവാൻ സാധിച്ചുള്ളു. അവരെത്തിയപ്പോഴേക്കും അഭിലാഷ് ഒഴുക്കിൽപ്പെട്ട് വെള്ളത്തിൽ താഴ്ന്നുപോയിരുന്നു.

എരുമേലി പോലീസും കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരുടെയും നേതൃത്വത്തിൽ നടന്ന തിരച്ചിലിലാണ് അഭിലാഷിന്റെ മൃതദേഹം കണ്ടെടുത്തത്. അഭിലാഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ വീട്ടുവളപ്പിൽ സംസ്കരിക്കും.