ചേന്നാട് വേങ്ങത്താനം അരുവിയില്‍ കുളിക്കാനിറങ്ങിയ മൂന്നംഗ സംഘം ഒഴുക്കിൽ പെട്ടു, ഒരാള്‍ മരിച്ചു, രണ്ടു പേരെ രക്ഷപെടുത്തി

ചേന്നാട് വേങ്ങത്താനം അരുവിയില്‍ കുളിക്കാനിറങ്ങിയ മൂന്നംഗ സംഘം ഒഴുക്കിൽ പെട്ടു, ഒരാള്‍ മരിച്ചു, രണ്ടു പേരെ രക്ഷപെടുത്തി

ഈരാറ്റുപേട്ട : ചേന്നാട് മാളിക വേങ്ങത്താനം അരുവിയില്‍ കുളിക്കാനിറങ്ങിയ മൂന്നംഗ സംഘത്തിലെ യുവാക്കളില്‍ ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു.

കാഞ്ഞിരപ്പള്ളി കപ്പാട് തെക്കേമുറിയില്‍ ജോസ് പയസ് മാത്യുവിന്റെ മകന്‍ ജിയോ(16) ആണ് മരിച്ചത്.

കപ്പാട് അയ്‌നത്തില്‍ ടോമിയുടെ മകന്‍ ആല്‍ബിന്‍ (18), സഹോദരന്‍ ആല്‍ഫിന്‍ (16) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം. ബൈക്കിലെത്തിയ സുഹൃത്തിക്കളായ അഞ്ചുപേര്‍ ചേര്‍ന്നാണ് ഇവിടെ കുളിക്കാനെത്തിയത്. ഇവരില്‍ ജിയോയും ആല്‍ബിനും അല്‍ഫിനുമാണ് ഒഴുക്കില്‍പ്പെട്ടത്. മറ്റുള്ളവര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാരെത്തി ഒഴുക്കില്‍പെട്ട മൂന്നംഗ സംഘത്തിലെ രണ്ടുപേരെ രക്ഷപെടുത്തി. എന്നാല്‍ ഒഴുക്കില്‍പ്പെട്ട ജിയോയെ രക്ഷിക്കാനായില്ല.

കുത്തൊഴുക്കില്‍ പെട്ട് 200 അടിയോളം താഴ്ചയിലേയ്ക്ക് വീണ ജിയോയെ രണ്ട് മണിക്കൂറിന് ശേഷമാണ് കണ്ടെത്തിയത്. . ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ാണ് ജിയോയെ കരയ്‌ക്കെടുത്തത്. കുത്തൊഴുക്കും ശക്തമായ വെള്ളച്ചാട്ടവും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി.

മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ജിയയുടെ മാതാവ് എരുമേലി അറയ്ക്കല്‍ മേഴ്‌സി. സഹോദരങ്ങള്‍: സിജോ, സിജി(കുവൈറ്റ്), ആന്‍മരിയ