യൂത്ത് ഫ്രണ്ട് (എം) മണിമല കെ എസ് ഇ ബി ഓഫിസിനു മുമ്പിൽ വൈദ്യുതി ബില്ലുകൾ കത്തിച്ച് പ്രതിഷേധിച്ചു

യൂത്ത് ഫ്രണ്ട് (എം) മണിമല കെ എസ് ഇ ബി ഓഫിസിനു മുമ്പിൽ വൈദ്യുതി ബില്ലുകൾ കത്തിച്ച് പ്രതിഷേധിച്ചു


മണിമല : കോവിഡിന്റെ മറവിൽ വൈദ്യുതി ബില്ലിൽ സംസ്ഥാനസർക്കാർ തീവെട്ടിക്കൊള്ള നടത്തുന്നു എന്നാരോപിച്ച് യൂത്ത് ഫ്രണ്ട് എം (ജോസ് വിഭാഗം)മണിമല മണ്ഡലംകമ്മറ്റിയുടെ നേതൃത്വത്തിൽ മണിമല കെ എസ് ഇ ബി ഓഫിസിനു മുമ്പിൽ വൈദ്യുതി ബില്ലുകൾ കത്തിച്ച് പ്രതിഷേധിച്ചു.


മണ്ഡലം പ്രസിഡന്റ് അഭിലാഷ് ചുഴികുന്നേലിന്റെ അദ്ധ്യക്ഷതയിൽ അഡ്വ സുമേഷ് ആഡ്രൂസ് ഉദ്ഘാടനം ചെയ്തു ലാജി മാടത്താനിക്കുന്നേൽ, ആൽബിൻ പേണ്ടാനം, കെ.എസ് ജോസഫ്, ക്രിസ്റ്റി അറയ്ക്കൽ, ജോസഫ് പൂവക്കുളത്ത്, ആൽബിൻ പുതുപ്പറമ്പിൽ സിനാജ് മോൻ നല്ലേപ്പറമ്പിൽ, അലക്സ് വേങ്ങപ്പളളിൽ, തോമസുകുട്ടി പുതുപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.