ബസ് കാത്തിരിപ്പു കേന്ദ്രം മാറ്റണമെന്ന് ആവശ്യപ്പെട്ടു യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സമരം അപഹാസ്യം – യൂത്ത് ഫ്രണ്ട് (എം)

ബസ് കാത്തിരിപ്പു കേന്ദ്രം  മാറ്റണമെന്ന്  ആവശ്യപ്പെട്ടു  യൂത്ത് കോണ്‍ഗ്രസ്  നടത്തുന്ന സമരം അപഹാസ്യം – യൂത്ത് ഫ്രണ്ട് (എം)

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പേട്ട ജംഗ്ഷനില്‍ നിര്‍മ്മാണത്തിലിരിക്കുന്ന നിര്‍ദ്ദിഷ്ട ബസ് കാത്തിരിപ്പു കേന്ദ്രം മാറ്റണമെന്ന് ആവശ്യവുമുന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരം, തങ്ങളുടെ നേതാക്കന്മാര്‍ക്ക് കഴിയാതിരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ മറ്റ് ജനപ്രതിനിധികള്‍ നടത്തുന്നതിലുള്ള അസഹിഷ്ണത കൊണ്ടും, വികസന വിരോധം മൂലവും ആണെന്നും, അടിസ്ഥാനരഹിത കാര്യങ്ങള്‍ ഉന്നയിച്ച് നടത്തിയ സമരം അപഹാസ്യമാണെന്നും, കേരളാ യൂത്ത് ഫ്രണ്ട് (എം) കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റി ആരോപിച്ചു.

സ്ത്രീകളും, പ്രായമായവരും, വിദ്യാര്‍ഥികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ നിത്യേന യാത്രയ്ക്ക് ആശ്രയിക്കുന്ന പേട്ട ജംഗ്ഷനില്‍ കിഴക്കോട്ടുള്ള യാത്രക്കാര്‍ക്കായി ഒരു ബസ് കാത്തിരിപ്പുകേന്ദ്രം നിര്‍മ്മിക്കണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യമാണ്. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് കമ്മറ്റിയുടെയും, പൊതുജനങ്ങളുടെയും ആവശ്യം മാനിച്ച് ജില്ലാ പഞ്ചായത്ത് ബസ് കാത്തിരിപ്പു കേന്ദ്രം അനുവദിക്കുകയും, നിര്‍മ്മാണ അനുമതിക്കായി ഗ്രാമപഞ്ചായത്ത് ഐക്യകണേ്ഠന പാസാക്കിയ പ്രമേയം, നാഷണല്‍ ഹൈവേ അഥോറിറ്റിക്ക് നല്‍കിയപ്പോള്‍ കാഞ്ഞിരപ്പള്ളി പേട്ട ജങ്ഷന്‍ വികസനം, സംസ്ഥാന ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള കമ്പനിയായ റിക്കിനെ ( റോഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനി, കേരളാ) ചുമതലപ്പെടുത്തിയിട്ടുള്ളതായും അനുമതി നല്‍കേണ്ടത് റിക്ക് ആണെന്ന അറിയിക്കുകയും ചെയ്തതിനെ തുടര്‍ന്ന് നിര്‍മ്മാണ അനുമതിക്കായി റിക്കിനെ സമീപിക്കുകയും, റിക്കില്‍ നിന്നും ജങ്ഷന്‍ പ്ലാനില്‍ ബസ് കാത്തിരിപ്പുകേന്ദ്രം നിര്‍മ്മിക്കേണ്ട സ്ഥാനം രേഖപ്പെടുത്തി അനുമതി നല്‍കുകയും, തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. നിര്‍മ്മാണം പകുതിയിലധികം പൂര്‍ത്തീകരിച്ച ഘട്ടത്തില്‍ സിഗ്‌നല്‍ ലൈറ്റുകള്‍ ഘടിപ്പിക്കുന്നതിനുള്ള പോസ്റ്റുകള്‍ സ്ഥാപിക്കുകയും, ഇതുപ്രകാരം പടിഞ്ഞാറോട്ടുള്ള വാഹനങ്ങള്‍ സിഗ്‌നല്‍ കാത്ത് കിടക്കുന്നത് നിര്‍ദ്ദിഷ്ഠ ബസ് കാത്തിരിപ്പു കേന്ദ്രത്തിന് എതിര്‍വശത്ത് വരുകയും, ട്രാഫിക് തടസം വരാന്‍ ഇടയുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിഷയം റോഡ് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും, തുടര്‍ന്ന് വിഷയം പഠിച്ച് സിഗ്‌നല്‍ പോസ്റ്റ് ബസ് കാത്തിരിപ്പു കേന്ദ്രത്തിന് എതിര്‍വശത്ത് വരാത്തവിധം മാറ്റി ക്രമീകരിക്കുന്നതിനും, പടിഞ്ഞാറോട്ടുള്ള ബസ് സ്‌റ്റോപ്പ് മാറ്റുന്നതിനും സീബ്രാ ക്രോസിംഗ് സ്ഥാനമാറ്റം നടത്തുന്നതിനും, ബസ് കാത്തിരിപ്പു കേന്ദ്രത്തിന് സ്ഥാനം അടയാളപ്പെടുത്തി, കിഴക്കോട്ട് യാത്രാ തടസ്സം വരാത്ത വിധം ക്രമീകരിക്കുന്നതിനും നിര്‍ദ്ദേശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.

ട്രാഫിക് തടസം കൂടാതെ ബസ് കാത്തിരിപ്പ് കേന്ദ്രം ഉപയോഗിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും യൂത്ത് ഫ്രണ്ട് (എം) യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ബിനേഷ് പൂവത്താനിക്കുന്നേലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജെയിംസ് പെരുമാകുന്നേല്‍, അജു പനയ്ക്കല്‍, ഷാജി പുതിയാപറമ്പില്‍, വിഴിക്കത്തോട് ജയകുമാര്‍, ജിജോ കാവാലം, സിജോ മുണ്ടമറ്റം, സിബി തൂമ്പുങ്കല്‍, മനോജ് മറ്റമുണ്ട, ആല്‍ബിന്‍ പേണ്ടാനം, തുടങ്ങിയവര്‍ പ്രസംഗിച്ചു.

LINKS