കോരുത്തോട് കൊന്പുകുത്തിയിൽ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിൽ യുവാവ്‌ കുത്തേറ്റു മരിച്ചു

കോരുത്തോട് കൊന്പുകുത്തിയിൽ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിൽ യുവാവ്‌ കുത്തേറ്റു മരിച്ചു

കോരുത്തോട് : കോരുത്തോട് കൊന്പുകുത്തിയിൽ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിൽ യുവാവ്‌ കുത്തേറ്റു മരിച്ചു. കൊന്പുകുത്തി ഈറ്റപ്പനങ്കുഴി പൂവത്തുംമൂട്ടില്‍ ശങ്കരന്‍ശാന്ത ദമ്പതികളുടെ മകന്‍ മഹേഷ് (34) ആണ് മരിച്ചത്.

അഴുതയാറ്റില്‍ നിന്നു മീന്‍ പിടിച്ചതിനെച്ചൊല്ലിയുണ്ടായ വാക്കു തര്‍ക്കത്തെത്തുടര്‍ന്നാണ് സുഹൃത്തിന്റെ കത്തേറ്റു യുവാവ് കൊല്ലപ്പെട്ടത്. .

ഞായര്‍ രാത്രിയിലായിരുന്നു സംഭവം.

പോലീസ് പറയുന്നതിങ്ങനെ അഴുതയാററില്‍ നഞ്ചു കലക്കി മീന്‍ പിടിച്ചത് മഹേഷും, മധുവും ചേര്‍ന്നാണെന്ന് വനപാലകരെ അറിച്ചത് ഈട്ടിക്കല്‍ സജിയാണെന്ന് പ്രചാരണമുണ്ടായി. ഇത് ചോദിക്കാന്‍ മഹേഷും, മധുവും രാത്രിയില്‍ സജിയുടെ വീട്ടിലെത്തി. സജിയെ വീടിനു പുറത്തേയ്ക്ക് വിളിച്ചിറക്കി മധുവും, മഹേഷും സംസാരിച്ചു.

ആരോപണം സജി നിഷേധിച്ചതോടെയുണ്ടായ വാക്കു തര്‍ക്കം കയ്യേറ്രത്തിലെത്തി. ഇതിനിടയില്‍ മഹേഷിനു കത്തിക്കുത്തേറ്രു. തടസം പിടി്ച്ച മധുവിന്റെ വലതു കൈയ്ക്കു മുറിവേറ്റു.

വയറ്റില്‍ കുത്തേറ്റ മഹേഷിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയെങ്കിലും വഴി മധ്യേ മരിച്ചു. കുത്തിയ ശേഷം സജി ശബരിമല വനത്തിലേയ്ക്കു കടന്നു കളഞ്ഞു.മഹേഷ് അവിവാഹിതനാണ്. സംസ്‌കാരം നടത്തി