വാക്കുതർക്കം : കത്തികുത്തില്‍ യുവാവിന് പരുക്കേറ്റു

വാക്കുതർക്കം : കത്തികുത്തില്‍ യുവാവിന് പരുക്കേറ്റു

കാളകെട്ടി: വാക്കുതർക്കത്തിനൊടുവിൽ നടന്ന കത്തികുത്തില്‍ യുവാവിന് പരുക്കേറ്റു. കാളകെട്ടി ടൗണില്‍ ബുധനാഴ്ച വൈകിട്ട് 5.45 നാണ് സംഭവം.കാളകെട്ടി സ്വദേശി ചെമ്മരപ്പള്ളി ജോജോ -39 നാണ് പരുക്കേറ്റത്. വയറിനും, നെഞ്ചിനും കുത്തേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പി്ച്ചു.

കാളകെട്ടി തുരുത്തിയില്‍ ലാലി -55 ആണ് കുത്തിയത്. ഇയാളെ കാഞ്ഞിരപ്പള്ളി പോലീസ് തെരയുന്നു.മദ്യപിച്ച ശേഷം ഉണ്ടായ വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്