കോളജ് വിദ്യാർഥി ചമഞ്ഞ് പുസ്‌തക രൂപത്തിൽ പൊതിഞ്ഞ് സ്‌കൂൾ ബാഗിനുള്ളിൽ കഞ്ചാവുമായി എത്തിയ യുവാവിനെ കാഞ്ഞിരപ്പള്ളിയിയിൽ അറസ്റ്റ് ചെയ്തു

കോളജ് വിദ്യാർഥി ചമഞ്ഞ് പുസ്‌തക രൂപത്തിൽ പൊതിഞ്ഞ് സ്‌കൂൾ ബാഗിനുള്ളിൽ കഞ്ചാവുമായി എത്തിയ യുവാവിനെ  കാഞ്ഞിരപ്പള്ളിയിയിൽ അറസ്റ്റ് ചെയ്തു

കാഞ്ഞിരപ്പള്ളി : കോളജ് വിദ്യാർഥി ചമഞ്ഞ് പുസ്‌തക രൂപത്തിൽ പൊതിഞ്ഞ് സ്‌കൂൾ ബാഗിനുള്ളിൽ കഞ്ചാവുമായി എത്തിയ യുവാവിനെ കാഞ്ഞിരപ്പള്ളിയിയിൽ അറസ്റ്റ് ചെയ്തു

ഇടുക്കി തങ്കമണി കാൽവരിമൗണ്ട് സ്വദേശി ജിത്ത് തോമസ് (23) ആണ് കാഞ്ഞിരപ്പള്ളി ബസ് സ്‌റ്റാൻഡ് പരിസരത്തുനിന്നു രണ്ടു കിലോ കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിലായത്.

പുസ്‌തക രൂപത്തിൽ പൊതിഞ്ഞ് സ്‌കൂൾ ബാഗിനുള്ളിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. എക്‌സൈസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു പരിശോധന.

കട്ടപ്പനയിൽ ക്വട്ടേഷൻ സംഘാംഗമായ ജിത്ത് ആലപ്പുഴ, കോട്ടയം ജില്ലകളിലെ ക്വട്ടേഷൻ സംഘങ്ങൾക്ക് നൽകാനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്‌ഥർ അറിയിച്ചു.