കേരള യുവജനപക്ഷം സംഘടന പ്രഖ്യാപിച്ചു

കോട്ടയം : കേരള ജനപക്ഷത്തിന്റെ യുവജന പ്രസ്ഥാനമായ കേരള യുവജനപക്ഷത്തെ കോട്ടയം ഐ.എം.എ. ഓഡിറ്റോറിയത്തില്‍ വച്ച് ചെയര്‍മാന്‍ പി.സി. ജോര്‍ജ്ജ് എം.എല്‍. എ പ്രഖ്യാപിച്ചു. കണ്‍വീനറായിരുന്ന ആന്റണി മാര്‍ട്ടിന്റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന സമ്മേളനം യുവ ജനപക്ഷത്തിന്റെ 93 അംഗ സംസ്ഥാന കമ്മറ്റിയെ തിരഞ്ഞെടുത്തു.

പുതിയ സംസ്ഥാന ഭാരവാഹികളെ സംസ്ഥാനകമ്മറ്റി തിരഞ്ഞെടുത്തു. സംഘടനയുടെ പ്രഥമ സംസ്ഥാന പ്രസിഡന്റായി അഡ്വ. ഷൈജോ ഹസന്‍ തിരഞ്ഞെടുക്കപ്പെട്ടു.

മറ്റ് ഭാരവാഹികള്‍- സംസ്ഥാന വൈസ് പ്രസിഡന്റുമാരായി വിഷ്ണു അമ്പാടി, എല്‍ദോസ് ഓലിക്കല്‍, പ്രവീണ്‍ രാമചന്ദ്രന്‍, അനില്‍ കുമാര്‍ മഞ്ഞപ്ലാക്കല്‍ എന്നിവരെയും സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായി അഡ്വ. ഷോണ്‍ ജോര്‍ജ്ജ് പ്രവീണ്‍ ഉള്ളാട്ട്, ബൈജു മണ്ഡപം, സച്ചിന്‍ ജെയിംസ്, മാത്യു ജോര്‍ജ്ജ്, ലെല്‍സ് വയലിക്കുന്നേല്‍, അനു ശങ്കര്‍, ജാഫര്‍ മാറാക്കര, അക്ഷയ നായര്‍ എന്നിവരേയും ട്രഷററായി അഡ്വ. താഹിര്‍ പൊന്തനാലും തിരഞ്ഞെടുക്കപ്പെട്ടു.