അവധി കഴിഞ്ഞു, ഒരുക്കങ്ങളുമായി സ്കൂളുകൾ

മുണ്ടക്കയം ∙ അവധിയുടെ ആലസ്യത്തിൽനിന്ന് ഉണർന്ന് സ്കൂളുകളിൽ അധ്യയനവർഷത്തിന്റെ ആദ്യ ബെൽ മുഴങ്ങുവാൻ ഇനി ഒരു ദിനംകൂടി. കുരുന്നുകളെ സ്വീകരിക്കുവാൻ ഒരുക്കങ്ങൾ പൂർത്തിയാക്കി സ്കൂൾ കാത്തിരിക്കുന്നു. പ്ലേക്ലാസ് മുതൽ ഒന്നാം ക്ലാസ് വരെയുള്ള കുട്ടികളെ സ്വാഗതം ചെയ്യാൻ സ്കൂളുകളിൽ വ്യത്യസ്തവും ആകർഷണീയവുമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.

കാഞ്ഞിരപ്പള്ളി ഉപജില്ലാ ജില്ലാതല സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് സെന്റ് ജോസഫ്സ് എൽപി സ്കൂളിൽ നടക്കും. പി.സി.ജോർജ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജു അധ്യക്ഷത വഹിക്കും. വിജയപുരം രൂപതാ കോർപറേറ്റ് മാനേജർ ഫാ. പോൾ ഡെന്നി രാമച്ചംകുടി പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗം പാഠപുസ്തക വിതരണവും ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതിയംഗം ബി.ജയചന്ദ്രൻ സമ്മാനദാനവും നിർവഹിക്കും.