ആരാണ് മുന്നണിയുടെ യഥാർഥ സ്ഥാനാർഥി; ആരൊക്കെയാണ് റിബൽ. നേതാക്കൾക്കുപോലും വ്യക്തമായ ചിത്രമില്ല. അണികൾക്ക് കൺഫ്യൂഷൻ ..


ഗ്രാമ, ബ്ലോക്ക്, നഗരസഭ വാർഡുകളിലെല്ലാം ഇരുമുന്നണികളിലെയും അസംതൃപ്തർ പത്രിക നൽകി. തിങ്കളാഴ്ച പിൻവലിച്ചാലേ ആരൊക്കെയാണ് മുന്നണി സ്ഥാനാർഥിയെന്ന് പറയാനാകൂ എന്നാണ് പല നേതാക്കളുടെയും വിശദീകരണം. യു.ഡി.എഫിൽ കോൺഗ്രസിൽ ചില സ്ഥലങ്ങളിൽ കൂടുതൽ പേർ പത്രിക നൽകി. ഇനിവേണം സമവായത്തിലൂടെ ആര് മത്സരിക്കുമെന്ന് തീരുമാനിക്കാൻ.

കാഞ്ഞിരപ്പള്ളി

ഗ്രാമപ്പഞ്ചായത്തിൽ മൂന്ന് മുന്നണികൾക്കും വിമതസ്ഥാനാർഥികളുണ്ട്. ഒന്നാം വാർഡിൽഎൽഡിഎഫിന്റെ ഘടകകക്ഷിയായ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിലെ റാണി മാത്യു എൽ.ഡി.എഫിനെതിരേ പത്രിക നൽകി. മൂന്നാം വാർഡിൽ ബി.ജെ.പി.യുടെ മുൻപഞ്ചായത്തംഗം മണി രാജു സ്വതന്ത്രയായി രംഗത്ത്. ആറ്, 11 വാർഡുകളിൽ കോൺഗ്രസിൽ കൂടുതൽ പേർ പത്രിക നൽകി.

പാറത്തോട്

പഞ്ചായത്ത് ഏഴാം വാർഡിൽ സി.പി.എമ്മിന്റെ മുൻപഞ്ചായത്തംഗം സ്വതന്ത്ര സ്ഥാനാർഥിയായുണ്ട്. അഞ്ചാം വാർഡിൽ കേരള കോൺഗ്രസ് ജോസ് വിഭാഗം സ്ഥാനാർഥിക്കെതിരേ സി.പി.എമ്മിന്റെ സ്ഥാനാർഥിയും.

കോരൂത്തോട്

പഞ്ചായത്ത് 11-ാം വാർഡിൽ സി.പി.എം. സ്ഥാനാർഥിക്ക് റിബൽ. കോൺഗ്രസിന്റേതായി എട്ടുപേർ കൂടുതലായി പത്രിക നൽകി. അഞ്ച് വാർഡുകളിൽ കോൺഗ്രസും ജോസഫ് വിഭാഗവും വെവ്വേറെ സ്ഥാനാർഥികളെ നിർത്തി.

മുണ്ടക്കയം പഞ്ചായത്ത് ആറ്, ഒൻപത് വാർഡുകളിൽ കോൺഗ്രസിൽ കൂടുതൽ പേർ പത്രിക നൽകി.

എരുമേലി പഞ്ചായത്തിലെ മുട്ടപ്പള്ളി വാർഡിൽ സി.പി.ഐ., സി.പി.എം. സ്ഥാനാർഥികൾ പത്രിക നൽകി