ഇടുക്കി: എൽഡിഎഫിന് മേൽക്കൈ


 കേരള കോൺഗ്രസ് (എം) എൽഡിഎഫി‍ൽ എത്തിയതോടെ ഇടുക്കി ജില്ലയിൽ യുഡിഎഫ് ഭരിക്കുന്ന തൊടുപുഴ, കട്ടപ്പന നഗരസഭകളിലും ഇടുക്കി ബ്ലോക്ക് പ‍ഞ്ചായത്തിലും  ഇരട്ടയാർ, ബൈസൺവാലി, കഞ്ഞിക്കുഴി, അറക്കുളം പഞ്ചായത്തുകളിലും ഇടതുമുന്നണിക്കു മേൽക്കൈ ലഭിക്കും. തൊടുപുഴ, കട്ടപ്പന, നഗരസഭകളിലും ഇരട്ടയാർ, ബൈസൺവാലി പഞ്ചായത്തുകളിലും കോൺഗ്രസിനാണ് ഇപ്പോൾ അധ്യക്ഷ സ്ഥാനം. ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലും അറക്കുളം, കഞ്ഞിക്കുഴി പഞ്ചായത്തുകളിലും പ്രസിഡന്റ് സ്ഥാനം ജോസ് വിഭാഗത്തിനാണ്. മുന്നണി മാറ്റത്തോടെ ഈ ഭരണസമിതികളുടെയെല്ലാം ഭൂരിപക്ഷം പോകും. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നിലവിൽ ഭരണമാറ്റവും അവിശ്വാസവും ഉണ്ടാകില്ല.ഇടുക്കി ജില്ലാ പഞ്ചായത്തിൽ ജോസ് വിഭാഗത്തിനു പ്രതിനിധി ഇല്ല. നിലവിൽ 23 പഞ്ചായത്തുകളും 2 നഗരസഭയും യുഡിഎഫ് ഭരിക്കുന്നു. 29 പഞ്ചായത്തുകൾ എൽഡിഎഫും ഭരിക്കുന്നു.