ഇരട്ടവിജയം, ഇരട്ടി സന്തോഷം

എരുമേലി∙ ജീവിതത്തിൽ ഈ ഇരട്ടകൾ ഇന്നേവരെ ഒരേ ചര്യകൾക്കും മാറ്റം വരുത്തിയിട്ടില്ല, പ്ലസ് ടു റിസൽറ്റിൽ പോലും. മറ്റന്നൂർക്കര നെടുംകാവയൽ ശശിയുടെയും വിക്ടോറിയയുടെയും മക്കളായ നീനുവും നീതുവും പ്ലസ് ടു പരീക്ഷയിൽ എ പ്ലസ് സ്വന്തമാക്കി.

നീനുവിനും നീതുവിനും എസ്എസ്എൽസി പരീക്ഷയിലും എ പ്ലസ് ലഭിച്ചിരുന്നു. വിജയത്തിന്റെ ആവർത്തനമാണ് ഇന്നലെ സംഭവിച്ചത്. എഴുന്നേൽക്കുന്നതും ഉറങ്ങുന്നതും പഠിക്കുന്നതുമെല്ലാം ഒരേ സമയത്ത്. ഉടയാടകൾക്കു പോലും ഒരേ നിറം. എന്തിനേറെ പനി വന്നാൽ പോലും ഒരേ ദിനം. അപ്പോൾപ്പിന്നെ പ്ലസ് ടു പരീക്ഷയിൽ ഒരേ ഫലമെന്ന് വീട്ടുകാരും നാട്ടുകാരും പറയുന്നു.