കടവില്‍ കുളിച്ച തീര്‍ഥാടകര്‍ക്കെതിരെ കേസെടുത്തു


കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്ന് പോലീസ് നടപടി ആരംഭിച്ചു. ഓരുങ്കല്‍ കടവില്‍ കുളിച്ച തമിഴ്‌നാട് തീര്‍ഥാടര്‍ക്കെതിരെ പോലീസ് കേസെടുത്തു. കടവില്‍ കുളിക്കരുതെന്നാണ് പോലീസ് നിര്‍ദേശം. എന്നാല്‍ ഇതു മറികടന്ന് ഇവര്‍ കുളിക്കാന്‍ ഇറങ്ങി. ഇവിടെയെത്തിയ പോലീസ് ഇവര്‍ക്കെതിരെ കേസെടുക്കുമെന്ന് അറിയിച്ചു. തീര്‍ഥാടകര്‍ ഇറങ്ങാതിരിക്കാന്‍ കുളിക്കടവിലേയ്ക്കുള്ള വഴി കെട്ടി അടച്ചിട്ടുണ്ട്. ഇത് നാട്ടുകാര്‍ക്കും ബുദ്ധിമുട്ടായി. പഞ്ചായത്ത് ഇത്തവണ ലൈഫ് ഗാര്‍ഡുമാരെയും നിയോഗിച്ചിട്ടില്ല. തീര്‍ഥാടകര്‍ എത്തുമ്പോള്‍ ആദ്യഘട്ടത്തില്‍ സുരക്ഷ നടപടികള്‍ പാളുകയാണ്.