കാഞ്ഞിരപ്പള്ളിയെ തരിശ്ഭൂമി രഹിത മണ്ഡലമാക്കും- ഡോ.എന്‍. ജയരാജ്

പൊൻകുന്നം : കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തെ തരിശുഭൂമി രഹിത പ്രദേശമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഡോ.എന്‍.ജയരാജ് എം.എല്‍.എ. വിഷരഹിത കൃഷിരീതികളുടെ പ്രോത്സാഹനം, കര്‍ഷകരുടെ സ്വന്തം ഹരിതമൈത്രി വിപണികളുടെ വ്യാപനം എന്നിവ ഒപ്പം സംഘടിപ്പിക്കും.

കൃഷിവകുപ്പിന്റെയും ത്രിതല പഞ്ചായത്തുകളുടെയും പൂര്‍ണ സഹകരണം ഇക്കാര്യത്തില്‍ ഉറപ്പാക്കും.വാഴൂര്‍ 19-ാം മൈലില്‍ ജോസ് വയലുങ്കല്‍, സിബി തോമസ് മുണ്ടമാക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടപ്പാക്കിയ പച്ചക്കറി സംഘകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാഴൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.എസ്.പുഷ്‌ക്കലാദേവി അധ്യക്ഷത വഹിച്ചു.

വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം കെ.എസ്.വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപ്പഞ്ചായത്തംഗം സന്‍ജു എം. ആന്റണി, വാഴൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ബീനാ ജോര്‍ജ്, കൃഷി ഓഫീസര്‍ കെ. കെ.ബിന്ദു,അസിസ്റ്റന്റ് കൃഷി ഓഫീസര്‍മാരായ എം.ജെ.തോമസ്,എ.ജെ. അലക്‌സ് റോയ്,ടി.എ.ഷാനിദ, ആത്മ ബി. ടി, എം.എസ്. ശ്രീദേവി, ബിന്ദു സജിമോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു