കെ എസ് ആർ ടി സി യിൽ തിരഞ്ഞെടുപ്പ്

പൊൻകുന്നം ∙ നാട്ടിലെ തിരഞ്ഞെടുപ്പു മാമാങ്കം കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പിന്റെ തിരക്കിൽ കെഎസ്ആർടിസി. കോർപറേഷനിൽ ഇന്നു ഹിതപരിശോധന നടക്കാനിരിക്കേ വിവിധ തൊഴിലാളി യൂണിയനുകളുടെ കൊടികളും തോരണങ്ങളും പോസ്‌റ്ററുകളും കൊണ്ട് സ്‌റ്റാൻഡുകളും ഓഫിസുകളും നിറഞ്ഞു. ജില്ലയിലെ ഡിപ്പോകൾ എല്ലാം തന്നെ ഉത്സവഛായയിലാണ്.

സിഐടിയുവിന്റെ കെഎസ്ആർടിഇഎ, ഐഎൻടിയുസിയുടെ ടിഡിഎഫ് എന്നിവയാണു പ്രധാന സംഘടനകൾ. ആകെ ലഭിക്കുന്ന വോട്ടുകളുടെ 15% ലഭിച്ചാൽ മാത്രമേ അംഗീകൃത സംഘടന എന്ന സ്‌ഥാനം ലഭിക്കുകയുള്ളൂ.

കോട്ടയം, ചങ്ങനാശേരി, വൈക്കം, പാലാ, ഈരാറ്റുപേട്ട, പൊൻകുന്നം, എരുമേലി എന്നിവിടങ്ങളിലാണ് ജില്ലയിൽ മൽസരം നടക്കുന്നത്. 25ന് ആണ് ഫലപ്രഖ്യാപനം