കൊമ്പുകുത്തിയിൽ വോട്ടിങ് യന്ത്രം പണിമുടക്കി

മുണ്ടക്കയം ∙ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ കൊമ്പുകുത്തിയിൽ വോട്ടിങ് യന്ത്രം തകരാറിലായതിനെത്തുടർന്നു വോട്ടെടുപ്പ് ഒന്നരമണിക്കൂർ വൈകി.

കോരുത്തോട് പഞ്ചായത്തിലെ കൊമ്പുകുത്തി ഗവ. ട്രൈബൽ സ്കൂളിലെ 116–ാം നമ്പർ ബൂത്തിലാണ് യന്ത്രം പണിമുടക്കിയത്. തുടക്കത്തിൽ തന്നെ യന്ത്രം പ്രവർത്തിക്കാതായതോടെ മറ്റൊരു യന്ത്രം സ്ഥാപിച്ചു. അതും പ്രവർത്തിച്ചില്ല.

തുടർന്ന് എട്ടരയോടെയാണ് യന്ത്രത്തിന്റെ തകരാർ പരിഹരിച്ച് വോട്ടെടുപ്പ് ആരംഭിച്ചത്.