കൊല്ലമുള ലിറ്റിൽ ഫ്ലവർ സ്കൂളിന് മികച്ച വിജയം

എരുമേലി∙സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിദ്യാർഥികളെയും വിജയിപ്പിച്ചു കൊല്ലമുള ലിറ്റിൽ ഫ്ലവർ സ്കൂൾ മലയോരമേഖലയുടെ അഭിമാനമായി മാറി. ഇവിടെ പരീക്ഷ എഴുതിയ 74 കുട്ടികളും വിജയിച്ചു.

നാലു പേർക്ക് എ വൺ ഗ്രേഡ് ലഭിച്ചു. 65 കുട്ടികൾ ഡിസ്റ്റിങ്ഷനും ഒൻപതു പേർ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി.

വിജയികളെ പിടിഎ യോഗം അനുമോദിച്ചു. പ്രസിഡന്റ് സിജോ മടുക്കക്കുഴി, മാനേജർ മനോജ് താന്നിയിൽ, പ്രിൻസിപ്പൽ ഫാ. സിബി ഞാവള്ളിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.