ജലവൈദ്യുതി പദ്ധതികൾ നടപ്പാക്കണം

പൊൻകുന്നം : കേരളം നേരിടാവുന്ന വൈദ്യുതി പ്രതിസന്ധി മുന്നിൽകണ്ട് സാധ്യമായ ജല വൈദ്യുതി പദ്ധതികൾ നടപ്പാക്കണമെന്നു കേരള ഇല്ക്ട്രിസിറ്റി എംപ്ലോയിസ് കോൺഫെഡറേഷൻ (ഐഎൻടിയുസി) പൊൻകുന്നം ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു.

സംസ്ഥാന ജനറൽ സെക്രട്ടറി സിബിക്കുട്ടി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.വി.മനോജ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സജി ജോർജ് തകിടിയേൽ, വൈസ് പ്രസിഡന്റ് സിബി ലൂക്കോസ്, ഡിവിഷൻ പ്രസിഡന്റ് പി.കെ.നിസാറുദ്ദീൻ, സെക്രട്ടറി ജോർജ്മാത്യു, കെ.പി.സുനിൽകുമാർ, ടി.സജി, സണ്ണി ജോർജ് എന്നിവർ പ്രസംഗിച്ചു