ജിഷ വധം; പ്രതിഷേധ പ്രകടനങ്ങൾ നടത്തി

പൊൻകുന്നം∙ ജിഷയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചു വിപിഎംഎസ് കാഞ്ഞിരപ്പള്ളി താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ പൊൻകുന്നം ടൗണിൽ പന്തംകൊളുത്തി പ്രകടനം നടത്തി.

താലൂക്ക് പ്രസിഡന്റ് വി.എൻ.ഷാജി, സെക്രട്ടറി എം.എൻ.സോമൻ, എ.ആർ.പ്രഹ്‌ളാദൻ എന്നിവർ പ്രസംഗിച്ചു.